Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലയും സാഹിത്യവും...

കലയും സാഹിത്യവും അതിജീവന ഔഷധം -എ.എം. ആരിഫ് എം.പി

text_fields
bookmark_border
ആലപ്പുഴ: മനുഷ്യമനസ്സ്​​ പ്രതിസന്ധികളിൽ വരണ്ടുപോകാതിരിക്കാനും അതിജീവിക്കാനുമുള്ള ഏറ്റവും വലിയ ഔഷധമാണ് കലയും സാഹിത്യവുമെന്ന്​ എ.എം. ആരിഫ് എം.പി. കൈറ്റ്‌സ് ഫൗണ്ടേഷൻ ഓൺലൈനായി സംഘടിപ്പിച്ച രംഗ് വെർച്വൽ ഫെസ്​റ്റിവലി​ൻെറ സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് കാറ്റഗറിയിലായി നൂറ്റമ്പതോളം ഇനങ്ങളിൽ ആയിരത്തിലധികം മത്സരാർഥികൾ ഓൺലൈനായി പങ്കെടുത്തു. ജനപ്രീതി നേടിയ ഡിജിറ്റൽ പ്ലാറ്റ്ഫോം കരിക്കി​ൻെറ തിരക്കഥാകൃത്തും അഭിനേത്രിയുമായ നിലീൻ സാന്ദ്ര, ക്രിയേറ്റിവ് ഫോട്ടോഗ്രാഫർ തൃക്കണ്ണൻ -ഹാഫിസ് സജീവ് ( ഫൗണ്ടർ സി.ഇ.ഒ, തൃക്കണ്ണൻ ഒറിജിനൽസ്), ഡി ഫോർ ഡാൻസ് ഫെയിം അജിത് അശോകൻ, യുട്യൂബർ അർജുൻ സുന്ദരേശൻ എന്നിവർ പങ്കെടുത്തു. കൈറ്റ്‌സ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി എഡ്വിൻ ജോസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിഷ്ണു ഉല്ലാസ്, കൈറ്റ്‌സ് ആലപ്പുഴ ജില്ല കോഓഡിനേറ്റർമാരായ ഹീര പരേഷ്, മീനാക്ഷി എന്നിവർ സംസാരിച്ചു. APL Kites Foundation കൈറ്റ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അവാർഡ് ദാനവും അനുമോദനച്ചടങ്ങും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story