Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTകാപികോ റിസോര്‍ട്ട് പൊളിക്കല്‍: പാരിസ്ഥിതിക പ്ലാൻ തയാറാക്കാന്‍ സമിതി
text_fieldsbookmark_border
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട്. പൊളിക്കാൻ ആവശ്യമായ പാരിസ്ഥിതിക പ്ലാന്‍ രൂപകൽപന ചെയ്യുന്നതിന് സബ് കലക്ടറുടെയും എൻവയൺമൻെറ് എൻജിനീയറുടെയും നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാൻ വ്യാഴാഴ്ച ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. അപ്പീല്‍ ഹരജി കോടതി തള്ളിയ സാഹചര്യത്തിലാണിത്. കെട്ടിടം പൊളിക്കുമ്പോള്‍ ചുറ്റുമുള്ള കായലിലേക്ക് അവശിഷ്ടങ്ങള്‍ വ്യാപിക്കാതെ സൂക്ഷിക്കണമെന്ന് പ്രത്യേക നിര്‍ദേശമുള്ളതായി കലക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് സ്ഫോടനം ഒഴിവാക്കേണ്ടി വരും. എൻവയൺമൻെറ് പ്ലാൻ കമ്മിറ്റിയിൽ സബ് കലക്ടര്‍, എൻവയൺമൻെറ് എൻജിനീയർ, ജിയോളജി വകുപ്പ് പ്രതിനിധി, ടൗൺ പ്ലാനർ, ഇറിഗേഷൻ എക്സി. എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി ബിൽഡിങ് എക്സി. എൻജിനീയർ എന്നിവര്‍ അംഗങ്ങളാണ്. ഒരു മാസത്തിനകം റിപ്പോർട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. റിസോര്‍ട്ടിലെ നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന് ആവശ്യമായ ഡി.പി.ആര്‍ തയാറാക്കാൻ പൊതുമരാമത്ത് ബിൽഡിങ് എക്സി. എൻജിനീയറെ ചുമതലപ്പെടുത്തി. റിസോര്‍ട്ട് ഉടമകളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ഉടൻ യോഗം വിളിക്കും. റിസോര്‍ട്ട് പൊളിക്കാൻ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി വിധിപ്രകാരം ഉത്തരവ് നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിച്ച് ആവശ്യമായ മേല്‍നോട്ടവും സാങ്കേതിക സഹായവും ജില്ല കലക്ടറില്‍നിന്ന് പഞ്ചായത്ത് അഭ്യർഥിക്കുകയായിരുന്നു. യോഗത്തില്‍ സബ്കലക്ടർ എസ്.ഇലക്യ, എക്സി. എന്‍ജിനീയര്‍ വി.ഐ. നസീം, എന്‍വയണ്‍മൻെറല്‍ എന്‍ജിനീയര്‍ ബി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാർഥിയുടെ കൊലപാതകം: സി.പി.ഐ അപലപിച്ചു ആലപ്പുഴ: വള്ളികുന്നം പടയണിവെട്ടത്ത് അഭിമന്യുവെന്ന വിദ്യാർഥിയെ ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയതിനെ സി.പി.ഐ ജില്ല കൗൺസിൽ അപലപിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സഹോദരനെ ലക്ഷ്യമാക്കി വന്ന ക്രിമിനൽ സംഘം വിദ്യാർഥിയെ കൊലപ്പെടുത്തിയ നടപടി ആർക്കും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയതിനൊപ്പം മറ്റ് രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കും മാരകമായി പരിക്കേറ്റ സംഭവം ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റവാളികളെ ഉടൻ പിടികൂടണം. നാളുകളായി പ്രദേശത്തെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story