Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവതിയുടെ മംഗല്യത്തിന്...

യുവതിയുടെ മംഗല്യത്തിന് തുക മാറ്റി​െവച്ച് കുടുംബം

text_fields
bookmark_border
ചാരുംമൂട്: മകളുടെ വിവാഹത്തി​ൻെറ ഭാഗമായി നിർധന യുവതിയുടെ മംഗല്യത്തിന് തുക മാറ്റി​െവച്ച് ഒരു കുടുംബം. ചുനക്കര നടുവിൽ ശ്രീലകം (നിമ്പട ശങ്കരമംഗലത്ത്) ആർ. സുരേഷ്​ കുമാറും (മണിക്കുട്ടൻ ഇ-ഷോപ്പി) ഭാര്യ മിനിയുമാണ് 1,00,001 രൂപ വിവാഹ തലേന്ന് വീട്ടിലെത്തിയ മന്ത്രി സുധാകരനെ ഏൽപ്പിച്ചത്. നിർധന യുവതിയുടെ വിവാഹത്തിനായി വിനിയോഗിക്കണമെന്ന നിർദേശത്തോടെ മന്ത്രി ചുനക്കര തിരുവൈരൂർ ദേവസ്വം സെക്രട്ടറി ജി. ബാബുരാജിനെ തുക ഏൽപ്പിച്ചു. സുരേഷ് കുമാർ -മിനി ദമ്പതികളുടെ മകൾ കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ശ്രീലക്ഷ്മിയും പത്തനംതിട്ട കുളനട ഗീതാഞ്​ജലിയിൽ (ആണൂറിൽ) ബാലകൃഷ്ണൻ നായരുടെയും ശോഭാ കുമാരിയുടെയും മകൻ ദുബൈ ഗവ. സർവിസിൽ എൻജിനീയറായ അഖിൽ നായരുമാണ് ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ തിങ്കളാഴ്ച വിവാഹിതരായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story