Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:31 AM IST Updated On
date_range 9 Feb 2021 5:31 AM ISTപച്ചക്കറി സൂക്ഷിക്കാൻ ശീതീകരണ സംവിധാനം ഉടൻ -മന്ത്രി പി. തിേലാത്തമൻ
text_fieldsbookmark_border
ആലപ്പുഴ: കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനത്ത് ഭക്ഷ്യോൽപാദനത്തിൽ വലിയ പുരോഗതി ഉണ്ടായതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. ചേർത്തല രാജീവ് ഗാന്ധി ടൗൺ ഹാളിൽ ജില്ലതല കർഷക അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി മോഹനൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ, മുഹമ്മ പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സുദർശന ഭായ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം. ലീല കൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ അലിനി എ. ആൻറണി, ആത്മ പ്രോജക്ട് ഡയറക്ടർ ലത മേരി ജോർജ് തുടങ്ങിയവർ പെങ്കടുത്തു. (ചിത്രം) തയ്യൽ തൊഴിലാളി ക്ഷേമനിധി: ചികിത്സ സഹായം 25,000 രൂപയാക്കി ആലപ്പുഴ: തയ്യൽ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മാരകരോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം 5000ത്തിൽനിന്ന് 25,000 രൂപയായും മറ്റ് രോഗങ്ങൾക്കുള്ള സഹായം 1000 രൂപയിൽനിന്ന് 5000ആയും ഉയർത്തി. വിവാഹ ധനസഹായം 2000ത്തിൽനിന്ന് 5000 രൂപയാക്കി. തൊഴിലാളികളുടെ ആശ്രിതർക്കുള്ള മരണാനന്തര ധനസഹായം 25,000ത്തിൽനിന്ന് 40,000 രൂപയായും ശവസംസ്‌കാര ചെലവിനുള്ള സഹായം 1000ത്തിൽനിന്ന് 2000 രൂപയായും വർധിപ്പിച്ചു. കൂടാതെ വിരമിക്കൽ ആനുകൂല്യം അംശദായം അടച്ച തീയതികൾ കണക്കിലെടുത്ത് 5.5 ശതമാനം പലിശ ഉൾപ്പെടെയുള്ള തുകയാക്കി പരമാവധി 1.5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. വിദ്യാഭ്യാസ ആനുകൂല്യം പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് 1000 രൂപയിൽനിന്ന് 2000 രൂപയായും ഐ.ടി.ഐ, ടി.ടി.സി, ജനറൽ നഴ്‌സിങ് വിദ്യാർഥികൾക്ക് 600 രൂപയിൽനിന്ന് 2000 രൂപയായും ബിരുദ വിദ്യാർഥികൾക്ക് 1000 രൂപയിൽനിന്ന് 2000 രൂപയായും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 2000ത്തിൽനിന്ന് 4000 രൂപയായും വർധിപ്പിച്ചു. പ്രഫഷനൽ കോഴ്‌സുകൾക്കുള്ള ധനസഹായം 5000ത്തിൽനിന്ന് 8000 രൂപയായും ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story