Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വപ്​നം സഫലമാകുന്നു:...

സ്വപ്​നം സഫലമാകുന്നു: പെരുമ്പളം പാലം പണി ആരംഭിച്ചു

text_fields
bookmark_border
പെരുമ്പളം: നിയമക്കുരുക്കുകൾ എല്ലാം അഴിഞ്ഞു. പെരുമ്പളം പാലം പണി ആരംഭിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ ലഭിച്ചത്. 100 കോടിക്കാണ് കരാർ ചെയ്തിരിക്കുന്നത്. പെരുമ്പളം പഞ്ചായത്ത് പ്രസിഡൻറ്​ വി.വി. ആശയുടെ നേതൃത്വത്തിൽ നിർദിഷ്​ട പാലം പ്രോജക്​ട്​ സ്ഥലം സന്ദർശിച്ച് നിർമാണ തുടക്കം വിലയിരുത്തി. ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അടക്കമുള്ളവർ വെള്ളിയാഴ്​ച സ്ഥലത്ത്​ നേരിട്ടെത്തിയിരുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡൻറ് പി.എം. പ്രമോദ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും ചെലവ്​ കൂടിയതും വലുതുമായ പാലങ്ങളില്‍ ഒന്നാണ് പെരുമ്പളം പാലം. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സ​്​റ്റേറ്റ് ഹൈവേയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്. 35 മീറ്റര്‍ നീളമുള്ള 27 സ്പാനുകളും 55 മീറ്റര്‍ നീളമുള്ള മൂന്ന്​ ബോസ്ട്രീങ്​ സ്പാനുകളും ഉള്‍പ്പെടെ 1110 മീറ്റര്‍ നീളത്തിലാണ് പാലം നിർമിക്കുന്നത്. 7.50 മീറ്റര്‍ വീതിയില്‍ കാര്യേജ് വേയും ഇരുഭാഗത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയും പാലത്തിന് ഉണ്ടാകും. ചിത്രം: AP61 Perumbalam Palam ഊരാളുങ്കൽ അധികൃതരും ജനപ്രതിനിധികളും പെരുമ്പളം പാലത്തി​ൻെറ നിർമാണം ആരംഭിക്കുന്ന ദ്വീപിൽ എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story