Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരിനിലങ്ങളിൽ ഒരുമീനും...

കരിനിലങ്ങളിൽ ഒരുമീനും ഒരുനെല്ലും പദ്ധതി നടപ്പാക്കണം -ജനകീയ കൂട്ടായ്​മ

text_fields
bookmark_border
തുറവൂർ: പടിഞ്ഞാറൻ കരിനിലങ്ങളിലെ ഓരുവെള്ളക്കയറ്റം മൂലമുള്ള വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ കരിനിലങ്ങളിൽ ഒരുനെല്ലും ഒരുമീനും പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന്​ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. പള്ളിത്തോട് ഹേലാപുരം ക്ഷേത്ര മൈതാനിയിൽ ചേർന്ന ജനകീയ കൂട്ടായ്മ ജില്ല പഞ്ചായത്ത്​ അംഗം സജിമോൾ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി അധ്യക്ഷത വഹിച്ചു. കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ് പി. വത്സല, തുറവൂർ പഞ്ചായത്ത് പ്രസിഡൻറ്​ മോളി രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ പി.പി. പ്രതീഷ്, സി.ഒ. ജോർജ്, ബ്ലോക്ക് മെംബർമാരായ മേരി ടെൽഷ്യ, എൻ. സജി, തീരമേഖലയിലെ പഞ്ചായത്ത്​ അംഗങ്ങളായ കെ.ജി. സരുൺ, സുഗതൻ കളപറമ്പ്, എ. ദിനേശൻ, എ.വി. ജോസഫ്, പി.കെ. ബിനോയി, ഷീജ സെബാസ്​റ്റ്യൻ, വിമല ജോൺസൺ, ജോഷ്വ സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു. എ.എം. ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ജില്ല പഞ്ചായത്ത്​ അംഗം സജിമോൾ ഫ്രാൻസിസ് (രക്ഷാ), പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഗീത ഷാജി (ചെയർ), ബ്ലോക്ക് മെംബർമാരായ മേരി ടെൽഷ്യ, എൻ. സജി (വൈസ്​ ചെയർ), തുറവൂർ പഞ്ചായത്ത് പ്രസിഡൻറ്​ മോളി രാജേന്ദ്രൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ്​ പി. വത്സല, എ. അജിത്ത്, ഷിബു (കൺ), സി.ഒ. ജോർജ്, പി.പി. പ്രതീഷ്, കെ.ജി. സരുൺ, എ. ദിനേശൻ, സുഗതൻ കളപറമ്പ് (ജോ. കൺ) എന്നിവർ ഭാരവാഹികളായി വിപുല ജനകീയ കൂട്ടായ്മ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story