Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTമട വീഴ്ച: തോട്ടപ്പള്ളി, തണ്ണീർമുക്കം ഷട്ടറുകൾ തുറക്കും -മന്ത്രി സുനിൽ കുമാർ
text_fieldsbookmark_border
ആലപ്പുഴ: വേലിയേറ്റം, മഴ എന്നിവകൊണ്ടുള്ള മടവീഴ്ച മൂലമുള്ള പ്രശ്നങ്ങളും കൃഷിനാശവും തടയുന്നതിന് തണ്ണീർമുക്കം, തോട്ടപ്പള്ളി ഷട്ടറുകൾ തുറക്കാനും തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്ക് റെഗുലേറ്റ് ചെയ്യാനും മന്ത്രി വി.എസ്. സുനിൽകുമാർ നിർദേശം നൽകി. െഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൃഷി, ഇറിഗേഷൻ വകുപ്പുകളുടെ യോഗത്തിലാണ് നിർദേശം. വേലിയേറ്റം, ഇറക്കം എന്നിവയനുസരിച്ച് തണ്ണീർമുക്കത്ത് 20 ഷട്ടറും തോട്ടപ്പള്ളിയിൽ അഞ്ച് ഷട്ടറും തുറക്കാനും എത്രയും വേഗം നടപടി ആരംഭിക്കാനും മന്ത്രി ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽത്തിട്ട മുറിച്ച് സുഗമമായ ഒഴുക്കിനുവേണ്ട ക്രമീകരണം നടത്തണം. കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ഈ മാസം നാലുമുതൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ബണ്ട് കരകവിഞ്ഞ് മടവീഴ്ച ഉണ്ടായെന്ന കൃഷിവിഭാഗം നൽകിയ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേർന്നത്. മട വീഴ്ച മൂലം 600 ഹെക്ടർ പുഞ്ച കൃഷി പൂർണമായും പാടശേഖരങ്ങളിൽ ബണ്ട് കരകവിഞ്ഞ് 300 ഹെക്ടർ കൃഷിയും നശിച്ചതായി കൃഷിവകുപ്പ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. കലക്ടർ എ. അലക്സാണ്ടറും യോഗത്തിൽ സംബന്ധിച്ചു. AP26 minister sunilkumar മട വീഴ്ച സംബന്ധിച്ച് ആലപ്പുഴ െഗസ്റ്റ് ഹൗസിൽ മന്ത്രി വി.എസ്. സുനിൽ കുമാറിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story