Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡിവൈ.എസ്​.പി...

ഡിവൈ.എസ്​.പി ഓഫിസിലേക്ക് കെ.ഡി.പി മാർച്ച് നടത്തി

text_fields
bookmark_border
ചെങ്ങന്നൂർ: പാണ്ടനാട്​ ​​പ്രയാർ ഓലിക്കൻ വീട്ടിൽ കെ.ഒ. ബിജുവിനെയും ഭാര്യ മഞ്ജുവിനെയും വീടുകയറി ആക്രമിച്ചയാളെ പിടികൂടാത്തതിൽ ​പ്രതിഷേധിച്ച്​ കേരള ദലിത് പാന്തേഴ്സ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്​.പി ഓഫിസിലേക്ക് മാർച്ച് നടത്തി. ഡിസംബർ 23ന് രാത്രി എട്ടിന്​ പടക്കം പൊട്ടിച്ചതിന് പട്ടികജാതി കുടുംബത്തിനെ അയൽവാസി ജാതിപ്പേര് വിളിച്ച് വീട്ടിൽ കയറി മർദിക്കുകയായിരുന്നു. അയൽവാസി മൂത്തേടത്ത് കൊച്ചുമോനാണ്​ ആക്രമിച്ചത്. ബിജു ചെങ്ങന്നൂർ സി.ഐക്ക്​ പരാതി നൽകിയിരുന്നെങ്കിലും ഒരുനടപടിയും പൊലീസ്​ സ്വീകരിച്ചില്ല. സംസ്ഥാന സെക്രട്ടറി പന്തളം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയകുമാർ തഴക്കര, സിബീസ് ചെറുവല്ലൂർ, ആദർശ് ചെറിയനാട്, പി.ടി. വസന്തകുമാർ, ശ്രീകല ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. ചിത്രം: AP55 KDP March കേരള ദലിത് പാന്തേഴ്സ് ജില്ല കമ്മിറ്റി ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക്​ നടത്തിയ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story