Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെരുമ്പളം പാലം:...

പെരുമ്പളം പാലം: ഊരാളുങ്കലി​െൻറ കരാർ ​ശരിവെച്ചതിനെതിരായ അപ്പീലിന്​ സ്​റ്റേയില്ല

text_fields
bookmark_border
പെരുമ്പളം പാലം: ഊരാളുങ്കലി​ൻെറ കരാർ ​ശരിവെച്ചതിനെതിരായ അപ്പീലിന്​ സ്​റ്റേയില്ല കൊച്ചി: ആലപ്പുഴ ജില്ലയിലെ പെരുമ്പളം-പാണാവള്ളി പാലം നിർമാണക്കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് നൽകുന്നത്​ ശരിവെച്ച സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേയില്ല. ചെറിയാൻ വർക്കി കൺസ്ട്രക്​ഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീൽഹരജിയാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​. സ്​റ്റേ നൽകണമെന്ന ആവശ്യം പരിഗണിക്കാതിരുന്ന കോടതി അപ്പീൽ വീണ്ടും തിങ്കളാഴ്​ച പരിഗണിക്കാൻ മാറ്റി. ഏറ്റവും കുറഞ്ഞ ടെൻഡർ തുക ​േക്വാട്ട് ചെയ്ത തങ്ങളെ തഴഞ്ഞ് ഊരാളുങ്കലിന് ടെൻഡർ നൽകിയെന്ന്​ ചൂണ്ടിക്കാട്ടി ചെറിയാൻ വർക്കി കൺസ്ട്രക്​ഷൻസ് നൽകിയ ഹരജി​ നേരത്തേ സിംഗിൾ ബെഞ്ച്​ തള്ളിയിരുന്നു​. 90.78 കോടി എസ്​റ്റിമേറ്റ് നിശ്ചയിച്ച് ക്ഷണിച്ച ടെൻഡർ നടപടികളിൽ 95.20 കോടി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ പങ്കെടുത്തതെന്നും ഊരാളുങ്കൽ സൊസൈറ്റി 97.13 കോടിയാണ് ​േക്വാട്ട്​ ചെയ്​തതെന്നും അപ്പീൽ ഹരജിയിൽ പറയുന്നു. ഏറ്റവും കുറഞ്ഞ ടെൻഡർ സ്വകാര്യ കക്ഷികൾ ​േക്വാട്ട് ചെയ്തിരിക്കെ ഇതിനേക്കാൾ പത്ത് ശതമാനത്തിലധികം ​േക്വാട്ട് ചെയ്താലും ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് മുൻഗണന നൽകുമെന്ന 1997 നവംബർ 13ലെ ഉത്തരവി​ൻെറ പരിധിയിൽ ഊരാളുങ്കലിനെ ഉൾപ്പെടുത്തിയത്​ പെരുമ്പളം പാലത്തിൻെറ ടെൻഡർ ടെൻഡർ സമയത്ത് അറിയിച്ചിരുന്നില്ല. എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ്​ സിംഗിൾ ബെഞ്ചി​ൻെറ ഉത്തരവെന്നാണ്​ അപ്പീലിൽ പറയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story