Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭരണത്തുടര്‍ച്ചയെന്നത്...

ഭരണത്തുടര്‍ച്ചയെന്നത് സി.പി.എം വ്യാമോഹം -കെ.പി.എ. മജീദ്​

text_fields
bookmark_border
ആലപ്പുഴ: ജനങ്ങളെ ഭിന്നിപ്പിച്ച് അതിലൂടെ ഭരണത്തുടര്‍ച്ച നേടാമെന്നത് സി.പി.എമ്മി​ൻെറ വ്യാമോഹം മാത്രമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്​. മുസ്‌ലിം ലീഗ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഭരണത്തുടര്‍ച്ചക്ക് ഏത് കുറുക്കുവഴിയും തേടാനും ആരുമായും സന്ധി ചെയ്യാനും സി.പി.എം തയാറാകുന്നത്​ ജനാധിപത്യ കേരളം തിരിച്ചറിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം പല സീറ്റും നേടിയത് വർഗീയ-തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ കേരളത്തിലെ ഇടതുഭരണത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിന് യു.ഡി.എഫ് സജ്ജമാണ്​. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ പിന്നാട്ടടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകരോടുപോലും നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാറില്‍നിന്ന്​ സാധാരണജനതക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ്​ അവലോകനവ​ും നടത്തി. ജില്ല പ്രസിഡൻറ്​ എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. എം. സലീം മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍, വൈസ് പ്രസിഡൻറുമാരായ പി. ഷാഹുല്‍ ഹമീദ് റാവുത്തര്‍, ഇ.വൈ.എം. ഹനീഫ മൗലവി, നസീം ഹരിപ്പാട്, സെക്രട്ടറിമാരായ എസ്.എ. അബ്​ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, എസ്. നുജുമുദ്ദീന്‍, എസ്. നജ്മല്‍ ബാബു, പൂക്കുഞ്ഞ് കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ. ഫസലുദ്ദീന്‍, കെ. ബഷീര്‍മൗലവി, എ.എം. കബീര്‍, എസ്. മുഹമ്മദ് സാലിഹ്, വാഴയില്‍ അബ്​ദുല്ല, ബഷീര്‍ തട്ടാപറമ്പില്‍, ബാബു ഷരീഫ്, എം.എ. ലത്തീഫ്, എ. ഫക്രുദ്ദീന്‍, എ. ഇര്‍ഷാദ്, സിയാദ് വലിയവീട്ടില്‍, എം.എസ്. സലാമത്ത്, എച്ച്. ജമാലുദ്ദീന്‍, ബൈജു കുന്നുമ്മ, ഷമീര്‍ കൊല്ലകടവ്, പോഷക സംഘടന ഭാരവാഹികളായ സീമ യഹിയ, ഷാഫി കാട്ടില്‍, ഇജാസ് ലിയാഖത്ത്, അബ്​ദുല്‍ മജീദ്, സുബൈര്‍ അണ്ടോളില്‍, ഷുഹൈബ് അബ്​ദുല്ല, അഷ്‌റഫ് കൊച്ചാലുംവിള, എന്‍.എ. ജബ്ബാര്‍, മുല്ലബീവി, എച്ച്. ലിബി, ടി.എ. അഷറ്ഫ് കുഞ്ഞാശാന്‍, റമീസ്, സഹില്‍ മേമന തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story