Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടെക്‌സ്‌റ്റൈല്‍...

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്ക​ും -മന്ത്രി

text_fields
bookmark_border
മണ്ണഞ്ചേരി: ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ കൂടുതല്‍ വികസന-വൈവിധ്യവത്​കരണ പ്രവര്‍ത്തനങ്ങൾ നടപ്പാക്കി വരുന്നുവെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. കോമളപുരം സ്പിന്നിങ് ആൻഡ്​​ വീവിങ് മില്‍സിലെ നോണ്‍ വോവണ്‍ ഫാബ്രിക് നിർമാണ യൂനിറ്റി​ൻെറ ശിലാസ്ഥാപനവും രണ്ടാംഘട്ട പ്രവര്‍ത്തന പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.സി പുതുതായി നിര്‍മിക്കുന്ന മാസ്‌കി​ൻെറ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ വ്യവസായ സംരംഭങ്ങള്‍ കടന്നുവരുകയാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഷീന സനല്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സന്തോഷ്, റിയാബ് ചെയര്‍മാന്‍ എന്‍. ശശിധരന്‍ നായര്‍, കൈത്തറി ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ കെ. സുധീര്‍, കേരള സ്​റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍ മാനേജിങ്​ ഡയറക്ടര്‍ കെ.ടി. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. apl PRD SPINNING DSC_4997 copy, apl PRD SPINNING 2 DSC_4992 copy കോമളപുരം സ്പിന്നിങ് ആൻഡ്‌ വീവിങ് മിൽസിലെ നോൺ വോവൺ ഫാബ്രിക് നിർമാണ യൂനിറ്റി​ൻെറ ശിലാസ്ഥാപനവും രണ്ടാം ഘട്ട പ്രവർത്തന പൂർത്തീകരണ പ്രഖ്യാപനവും മന്ത്രി ഇ.പി. ജയരാജൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story