Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി രാജിവെക്കണം -യു.ഡി.എഫ്

text_fields
bookmark_border
ആലപ്പുഴ: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ വിജിലൻസ് പ്രതിയാക്കിയ സാഹചര്യത്തിൽ ലൈഫ് മിഷൻ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജി​െവച്ച് അന്വേഷണം നേരിടണമെന്ന് യു-B.ഡി.എഫ്​​-B ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയം നവംബർ എട്ടിന് മുമ്പ്​ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, കൺവീനർ ബി. രാജശേഖരൻ, മുസ്​ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം. മുരളി, എ.എ. ഷുക്കൂർ, ഡി. സുഗതൻ, ബി. ബാബുപ്രസാദ്‌, സി.ആർ. ജയപ്രകാശ്, ഘടകകക്ഷി നേതാക്കളായ, ജേക്കബ് എബ്രഹാം, കെ. സണ്ണിക്കുട്ടി, ബാബു വലിയവീടൻ, എ. നിസാർ, കളത്തിൽ വിജയൻ, അനിൽകുമാർ, കെപി. ശ്രീകുമാർ, എൻ. രവി, കറ്റാനം ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story