Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:28 AM IST Updated On
date_range 4 Nov 2020 5:28 AM ISTഎഴുപുന്നയിൽ പ്രസിഡൻറ് സ്ഥാന മോഹികൾ നിരവധി
text_fieldsbookmark_border
അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിൽ ഏതു മുന്നണിക്ക് ഭരണം കിട്ടും എന്നതല്ല പ്രശ്നം; ആരു പ്രസിഡൻറാകും എന്നതാണ്. പ്രസിഡൻറ് പദവി നോട്ടമിട്ട് അരയും തലയും മുറുക്കി തെരഞ്ഞെടുപ്പിനു വളരെ മുേമ്പതന്നെ പലരും രംഗത്തുണ്ട്. വൈസ് പ്രസിഡൻറാകാൻ അവസരം കിട്ടാത്തതിൽ പ്രതിഷേധിച്ച് മെംബർ സ്ഥാനം രാജിെവച്ച ചരിത്രവും ഈ പഞ്ചായത്തിനുണ്ട്. കാർഷിക മേഖലയാണ് എഴുപുന്ന. നൂറുകണക്കിന് ഏക്കർ കൃഷിയിടങ്ങളും അവിടെ പണിയെടുക്കുന്ന ആയിരക്കണക്കിന് കർഷക തൊഴിലാളികളും വോട്ടർമാർ. കമ്യൂണിസ്റ്റ് പാർട്ടിക്ക് വളക്കൂറുള്ള മണ്ണിൽ പാർട്ടി ആദ്യകാലങ്ങളിൽ പച്ചപിടിക്കുകയും ചെയ്തു. ഭൂവുടമകൾ വ്യവസായികളായി മാറിയത് കാലത്തിൻെറ മാറ്റം കൂടിയായി. മാറിയും മറിഞ്ഞും വരുന്ന പഞ്ചായത്ത് ഭരണം പുത്തരിയല്ല. ഇനി ആരുഭരിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. നിലവിലെ ഊഴം യു.ഡി.എഫിനായിരുന്നു. വികസന പ്രവർത്തനങ്ങളുടെ മേന്മയിൽ അവർക്കുതന്നെ തുടർഭരണം ലഭിക്കുമെന്ന് പ്രതീക്ഷ പരക്കെയുണ്ട്. മാലിന്യസംസ്കരണവും കാർഷിക മേഖലയുടെ വളർച്ചയും നടന്നില്ലെന്ന് ആവർത്തിക്കുമ്പോഴും ഐക്യത്തോടെ യു.ഡി.എഫിനെ നേരിടാൻ കഴിയാതെ പരുങ്ങലിലാണ് എൽ.ഡി.എഫ്. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകലാണ് നേതൃത്വം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. രാജ്യവും സംസ്ഥാനവും കാര്യമായി ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ഇവിടെ അനുരണനങ്ങൾ സൃഷ്ടിക്കാറില്ല. പകരം ഇവിടെ പ്രാധാന്യം വ്യക്തികൾക്കാണ്. മത്സരിക്കുന്നവർ രാഷ്ട്രീയ സംശുദ്ധിയുള്ളവരായിരിക്കണമെന്ന് ഏവരും ആഗ്രഹിക്കുന്നു. അത്തരക്കാരെ മുൻനിർത്തിയുള്ള മത്സരത്തിന് ഏതു മുന്നണി തയാറാകുന്നുവോ അവർക്ക് വിജയമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽകണ്ട് മത്സരിക്കാൻ കച്ചെകട്ടിയിറങ്ങുന്ന നേതാക്കൾ ഇരുമുന്നണിക്കും തലവേദന മാത്രമാണ് സൃഷ്ടിക്കുന്നത്. കാരണം പലർക്കും മോഹം തലവനാകുക എന്നത് മാത്രമാണ്. കെ.ആർ. അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story