Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
alappuzha hose boat
cancel
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതീക്ഷയുടെ ഒാളങ്ങളിൽ...

പ്രതീക്ഷയുടെ ഒാളങ്ങളിൽ യാത്ര തുടങ്ങി ഹൗസ്​ബോട്ടുകൾ​

text_fields
bookmark_border
ആലപ്പുഴ: 23 സർവിസിൽ 119 വിനോദസഞ്ചാരികളുമായി എട്ടുമാസത്തെ പൂട്ടിയിടലിനുശേഷം ഹൗസ്​ബോട്ടുകൾ പ്രതീക്ഷയോ​െട യാത്ര തുടങ്ങി. ഞായറാഴ്​ച രാവിലെ ഒമ്പതോടെയാണ്​ ​േകാവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ഹൗസ്​ബോട്ടുകൾ യാത്ര പുനരാരംഭിച്ചത്​. ബുക്കിങ്​ ഉണ്ടായിരുന്ന 23 ബോട്ടുമാത്രമാണ്​ സർവിസ്​ നടത്തിയത്​. പുന്നമട ഫിനിഷിങ്​ പോയൻറിലും പള്ളാത്തുരുത്തിലും മാത്രമാണ്​ യാത്രക്കാരെ കയറ്റാൻ അനുവാദമുണ്ടായിരുന്നത്​.
പുന്നമടയിൽനിന്ന്​ 18 സർവിസും പള്ളാത്തുരുത്തിയിൽനിന്ന്​ അഞ്ച്​ സർവിസുമാണ്​ ലഭിച്ചത്​. കേരളത്തിനകത്തുനിന്നാണ്​ 23 ബുക്കിങ്ങും ലഭിച്ചതും​. ബോട്ടുകൾ സാനി​ൈറ്റസ് ചെയ്​തെന്ന്​ ഉറപ്പുവരുത്തിയാണ്​ ടൂറിസം വകുപ്പ്​ ഉദ്യോഗസ്ഥർ യാത്രക്ക്​ അനുമതി നൽകിയത്​. ഹൗസ്​ബോട്ടുകൾ സഞ്ചാരികളെ ഡി.ടി.പി.സി പ്രീ​ െപയ്​ഡ്​ കൗണ്ടറിൽ രജിസ്​റ്റർ ചെയ്​ത്​ ല​േഗജുകൾ സാനി​ൈറ്റ​സ്​ ചെയ്​ത്​ മാസ്​കും ഗ്ലൗസും നൽകിയാണ്​ ബോട്ടിൽ കയറ്റിയത്​. കൂടാതെ, ജാഗ്രത പോർട്ടലിലും രജിസ്​റ്റർ ചെയ്​ത​ു. ഹൗസ്​ബോട്ടിെല ഒരുമുറിയിൽ രണ്ടുപേർക്ക്​ മാത്രമേ സഞ്ചരിക്കാൻ അനുമതിയുള്ളൂ. എത്ര മുറികൾ ഉണ്ടങ്കിലും പരമാവധി 10 പേരെ​ മാത്രമേ കൊണ്ടുപോകാനാവൂ. വളരെ ചെറിയൊരു ശതമാനം ഹൗസ്​ബോട്ടുകൾക്ക്​ മാത്രമാണ്​ ഞായറാഴ്​ച ബുക്കിങ്​ ലഭിച്ചത്​. ഒരു ശതമാനം ബോട്ടുകൾ ദീർഘനാൾ സർവിസ്​ നടത്താതിരുന്നതുമൂലം കേടുപാടുകൾ വന്നിരിക്കുകയാണ്​.
വിനോദസഞ്ചാരികളെ കായൽ ടൂറിസത്തിലേക്ക്​ ആകർഷിക്കാൻ സർക്കാർതലത്തിൽ പ്രചാരണം വേണമെന്നാണ്​ ഹൗസ്​ബോട്ട്​ ഉടമകളുടെ ആവശ്യം. ഒരു തവണ ഹൗസ്​ബോട്ട്​​ സർവിസ്​ നടത്തിയാൽ പിന്നീട്​ 24 മണിക്കൂറിനുശേഷം മാത്രമേ സർവിസ്​ നടത്താവൂവെന്ന്​ സർക്കാർ നിർ​േദശമുണ്ട്​. ''സർവിസ്​ ആരംഭിച്ചത്​ പ്രതീക്ഷ നൽകുന്നെങ്കിലും ബുക്കിങ്ങുകൾ ഇല്ലാത്ത അവസ്ഥയുണ്ട്​. ഇൗ നിർ​േദശങ്ങളോടെ ബോട്ട്​ ഒാടുന്നത്​ നഷ്​ടമാണ്​. ഒരുമുറിയിൽ രണ്ടുപേർ മാത്രമെന്നത്​ ഒറ്റ മുറിയുള്ള ബോട്ടുകൾക്ക് ആളുകളെ കിട്ടാതെയാവും.
ഉൾക്കൊള്ളവുന്നതി​ൻെറ പകുതി ആളുകളെ ഹൗസ്​ബോട്ടുകളിൽ അനുവദിക്കണം. പരമാവധി പ്രതിരോധങ്ങൾ തീർത്ത്​ ഹൗസ്​ബോട്ടുകളിൽ ​േകാവിഡിനെ തടയാനാണ്​ ശ്രമിക്കുന്നത്​. ഇതിലൂടെ നിർ​േദശങ്ങളിൽ സർക്കാർ ഇളവുകൾ നൽകുമെന്നുമാണ്​ പ്രതീക്ഷ''-ഹൗസ്​ബോട്ട് ഒാണേഴ്​സ്​​ അസോസിയേഷൻ ഭാരവാഹി ജോസ്​കുട്ടി ജോസഫ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#alappuzha#kerala tourism#house boat
Next Story