Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവികസന വഴിയില്‍ ആലപ്പുഴ...

വികസന വഴിയില്‍ ആലപ്പുഴ സഹകരണ സ്പിന്നിങ്​ മില്‍

text_fields
bookmark_border
ആലപ്പുഴ: കേരളത്തിലെ സ്പിന്നിങ്​ മില്ലുകളുടെ മാതൃക സ്ഥാപനമായ വ്യവസായവകുപ്പിന് കീഴിലുള്ള ആലപ്പുഴ കരിയിലക്കുളങ്ങരയിലെ സഹകരണ സ്പിന്നിങ്​ മില്ലി​ൻെറ പുനരുദ്ധാരണ-നവീകരണ- വികസന പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ചൊവ്വാഴ്​ച മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. 1981ല്‍ സഹകരണ നിയമപ്രകാരം രജിസ്​റ്റര്‍ ചെയ്ത സ്ഥാപനം ഇതോടെ 25,200 സ്പിൻറിലുകള്‍ എന്ന് സ്ഥാപിതശേഷി കൈവരിച്ചു. 33.9426 കോടിയുടെ പദ്ധതിയാണ് ആധുനികവത്​കരണത്തിന്​ നടപ്പാക്കിയത്. നവീകരണത്തി​ൻെറ ഭാഗമായി ഓട്ടോമാറ്റിക് ബെയില്‍ പ്ലക്കര്‍, കാര്‍ഡിങ്​ മെഷീനുകള്‍, ഡ്രോയിങ്​ മെഷീനുകള്‍, സിംപ്ലക്സ് മെഷീനുകള്‍, കോമ്പര്‍ മെഷീനുകള്‍, സ്പിന്നിങ്​ മെഷീനുകള്‍, ഓട്ടോമാറ്റിക് കോണ്‍വൈൻറിങ്​ മെഷീന്‍ എന്നിവ സ്ഥാപിച്ചുകഴിഞ്ഞു. 250 ജീവനക്കാരാണ് നിലവില്‍ സ്ഥാപനത്തിലുള്ളത്. ആധുനികവത്കരണത്തോടെ നൂറോളം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാകും. പുതിയ മൂല്യവർധിത ഉൽപന്നങ്ങളുടെ നിര്‍മാണത്തിനായി നിരവധി പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന്​ വ്യവസായ വകുപ്പ്​ അറിയിച്ചു. രാവിലെ 11ന്​ കരീലക്കുളങ്ങര മില്‍ കോമ്പൗണ്ടില്‍ ഓണ്‍ലൈനായാണ്​ പരിപാടി. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക്, എ. എം. ആരിഫ് എം.പി, എന്നിവര്‍ മുഖ്യാതിഥികളാകും. വൈദ്യുതി മുടങ്ങും ആലപ്പുഴ: തിരുവമ്പാടി വൈദ്യുതി സെക്​ഷൻ പരിധിയിൽ ഇല്ലിച്ചുവട്​, പി ആൻഡ്​ ടി ക്വാർ​ട്ടേഴ്​സ്​, ഇൻകം ടാക്​സ്​ ക്വാർ​ട്ടേഴ്​സ്​, ഇർഷാദ്​ പള്ളി എന്നിവിടങ്ങളിൽ ​െചാവ്വാഴ്​ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ വൈദ്യുതി മുടങ്ങും. കായംകുളം: കൊപ്രാപ്പുര, ചാലക്കൽ, പുള്ളികണക്ക് കിഴക്ക്, വള്ളുകപ്പള്ളിൽ, കുറ്റിത്തെരുവ്, റോമ, മുരുക്കുംമൂട്, കണ്ടകാളനട, റിസർച്ച് ഭാഗങ്ങളിൽ ചൊവ്വാഴ്ച പകൽ വൈദ്യുതി മുടങ്ങും. കറ്റാനം: ഇടത്തിട്ടകുറ്റി, പള്ളിയാവട്ടം, ചൂരല്ലൂർ, വൈദ്യൻമുക്ക് ഭാഗങ്ങളിൽ ചൊവ്വാഴ്ച പകൽ വൈദ്യുതി മുടങ്ങും. ഹരിപ്പാട്: ഡാണാപ്പടി, മണ്ണാറശാല, ഐയ്യരുകാവ്, തൂക്ക ഭാഗങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story