Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാമരക്കുളത്ത് ഏഴ്...

താമരക്കുളത്ത് ഏഴ് പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ ഞായറാഴ്ച ഏഴ് പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്കയേറുന്നു. പാലമേൽ, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലായി നാലുപേർക്കും ഞായറാഴ്​ച രോഗം സ്ഥിരീകരിച്ചു. നഴ്സിനും പൊലീസ്​ ഉദ്യോഗസ്ഥനും കോവിഡ് താമരക്കുളത്ത് ഒമ്പതാം വാർഡിൽ നാലു പേർക്കും, ടൗൺ 13ാം വാർഡിൽ മൂന്നുപേർക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി മാത്രം പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി. ഇവിടെ മൂന്ന് വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണുകളാണ്. ചൊവ്വാഴ്ച 100 പേർക്ക് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പാലമേൽ പഞ്ചായത്തിൽ മുത്തൂറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയടക്കം രണ്ടുപേർക്കും ചുനക്കര പഞ്ചായത്തിൽ സ്​റ്റാഫ് നഴ്സിനും നൂറനാട് പഞ്ചായത്തിൽ ഒരു പൊലീസുകാരനും ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ശനിയാഴ്ചയും ഒരു പൊലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചിരുന്നു. ഇവർ രണ്ടുപേരും ആലപ്പുഴയിലാണ് ജോലിചെയ്യുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story