Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTഅരൂരിൽ ബയോഫ്ലോക്ക് മത്സ്യകൃഷി തുടങ്ങി
text_fieldsbookmark_border
അരൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി . അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ മത്സ്യസക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിൻെറയും ഗ്രാമപഞ്ചായത്തിൻെറയും സംയുക്ത സംരംഭമാണ്. 40 ശതമാനം തുക പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് സബ്സിഡിയായി നൽകും. 60 ശതമാനം ഗുണഭോക്താവ് നൽകണം. തുറവൂർ അക്വകൾചർ യൂനിറ്റിൻെറ പദ്ധതിയാണ്. വിളവെടുപ്പുവരെ 1,38,000 രൂപയാണ് ചെലവ്. 1250 ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചരിക്കുന്നത് വിളവെടുപ്പിന് ആറ് മാസമെടുക്കും. 500 കിലോ മത്സ്യം ലഭിക്കുമെന്ന് ഫിഷറീസ് അധികാരികൾ പറഞ്ഞു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കണ്ടത്തിപ്പറമ്പ് സദാനന്ദൻെറ പുരയിടത്തിലാണ് പ്ലാൻറ് ഒരുക്കിയിരിക്കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ.എ. അലക്സ്, ധനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഉഷ അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. മനോഹരൻ, അരൂർ മത്സ്യഭവൻ ഓഫിസർ മില ഗോപിനാഥ്, തുറവൂർ അക്വകൾചർ ഓഫിസർ ലീന ഡെന്നിസ്, പ്രോജക്ട് കോഓഡിനേറ്റർ ഫെൽഗാ, പ്രമോട്ടർ സുനിത പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു. ഭക്ഷ്യധാന്യ കിറ്റുകൾ നൽകി എരമല്ലൂർ: കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര 15ാം വാർഡിൽ ജൂബിലി കോളനിയിലെ 65 കുടുംബങ്ങൾക്ക് ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ അഭ്യർഥനപ്രകാരം നവജീവൻ പ്രേക്ഷിതസംഘത്തിൻെറ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. എരമല്ലൂർ ജങ്ഷനിൽ നടന്ന ചടങ്ങിൽ നീണ്ടകര ജൂബിലി കോളനിയിലെ സേവി കളത്തിൽ, സുനിൽ താമരപ്പള്ളി എന്നിവർക്ക് എം.എൽ.എ കിറ്റുകൾ കൈമാറി. പ്രസിഡൻറ് മേരി റെയ്ചൽ, വൈസ് പ്രസിഡൻറ് ഷീല ജോൺസൺ അഞ്ചുതൈക്കൽ, സെക്രട്ടറി ഷീബ ഡുറോം, എഴുപുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ വി. അനിൽകുമാർ, കെ.ജെ. അനിൽകുമാർ, ജോൺസൺ വള്ളനാട്ട്, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ക്ലിൻറൺ ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story