Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTമേഴ്‌സി രവി അനുസ്മരണം
text_fieldsbookmark_border
ചേർത്തല: കോൺഗ്രസ് നേതാവും എം.എൽ.എയും ഐ.എൻ.ടി.യു.സി വനിത വിഭാഗം അഖിലേന്ത്യ പ്രസിഡൻറുമായിരുന്ന മേഴ്‌സി രവിയുടെ 11ാമത് അനുസ്മരണദിനം ആചരിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവകി കൃഷ്ണഭവനിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പ്രസിഡൻറ് ലതിക സുഭാഷിൻെറ അധ്യക്ഷതയിൽ ചേർന്ന അനുസ്‌മരണ പരിപാടി ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വയലാർ രവി എം.പിയുടെ സാന്നിധ്യത്തിൽ നടന്ന പുഷ്പാർച്ചനയിൽ നേതാക്കളായ എ.എ. ഷുക്കൂർ, ബിന്ദു ബൈജു, ഡോ. ലക്ഷ്മി രവി, ജയലക്ഷ്മി അനിൽകുമാർ, സജിമോൾ ഫ്രാൻസിസ്, അനിൽ ബോസ്, സി.കെ. ഷാജിമോഹൻ, എസ്. ശരത്, കെ.ആർ. രാജേന്ദ്രപ്രസാദ്, ടി.ജി. രഘുനാഥപിള്ള, എം.കെ. ജിനദേവ്, വി.എൻ. അജയൻ, മധു വാവക്കാട്, ടി.എച്ച്. സലാം, ലളിത രാമനാഥൻ, സിന്ധു വാവക്കാട്, ബിയാട്രീസ് മോഹൻദാസ്, ഐസക് മാടവന, കെ.ജെ. സണ്ണി, ആർ. ശശിധരൻ, സി.ഡി. ശങ്കർ, സജി കുര്യാക്കോസ്, ഉഷ സദാനന്ദൻ, ഉഷ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: AP57 Anusmaranam മേഴ്‌സി രവി അനുസ്‌മരണ ദിനാചരണം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story