Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTദുരിതത്തിന് മോക്ഷം: മുതുകുളം ഉമ്മർമുക്ക്-കണ്ണാട്ട്മുക്ക് റോഡ് പണി പൂർത്തിയായി
text_fieldsbookmark_border
ആറാട്ടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 2015-16 വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്നും ഒരു കോടി രൂപ അനുവദിച്ച മുതുകുളം ഉമ്മർമുക്ക് കണ്ണാട്ട്-സംഗമം റോഡ് ദീർഘനാളത്തെ കാത്തിരിപ്പിനും ദുരിതങ്ങൾക്കും ഒടുവിൽ പണി പൂർത്തിയായി. റോഡ് പൂർണമായും തകർന്നതിനെ തുടർന്ന് പ്രദേശവാസികളും മുതുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും രമേശ് ചെന്നിത്തലക്ക് നിവേദനം നൽകുകയായിരുന്നു. തുടർന്ന് ഒരു കോടി എം.എൽ.എ അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏറെനാൾ എടുത്തു. തുടർന്ന് കരാർ നൽകിയെങ്കിലും കരാറുകാരൻ പണികൾ തുടങ്ങാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കായംകുളം പി.ഡബ്ല്യു അസിസ്റ്റൻറ് എൻജിനീയർ ഓഫിസിൽ കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും സമരം നടത്തി. പ്രശ്നത്തിൽ പ്രതിപക്ഷനേതാവ് ഇടപെടുകയും ഒരു മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന താക്കീത് നൽകുകയും ചെയ്തതിനെ തുടർന്നാണ് റോഡിന് ശാപമോക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story