അരൂരിലെ ‘പൊതുഇടം’ ഇന്ന് തുറക്കും
text_fieldsഅരൂർ പഞ്ചായത്തിൽ തുടങ്ങുന്ന ‘പൊതുഇട’ത്തിലെ വാക്ക്വേ
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ ‘പൊതുഇടം’ വെള്ളിയാഴ്ച തുറക്കും. 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 1.23 കോടി രൂപയോളം ചെലവഴിച്ച് നിർമിച്ച പൊതുഇടത്തിൽ ഓപൺ എയർ സ്റ്റേജ്, മിനി പാർക്ക്, ടേക് എ ബ്രേക്ക് കംഫർട്ട് സ്റ്റേഷൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എരിയകുളവും നവീകരിച്ചു.
അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും.കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ കളിച്ചുല്ലസിക്കാനും ദീർഘദൂര യാത്രികർക്ക് വിശ്രമിക്കാനും ‘ടേക് എ ബ്രേക്ക്’ പദ്ധതിയും സഫലമാവുകയാണ്. കോഫി ഷോപ്പും ഇവിടെ സജീവമാകും.
ഉദ്ഘാടനത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10 മുതൽ അരൂരിലെ കുടുംബശ്രീ നാടൻ ഭക്ഷ്യമേള ഒരുക്കും. വൈകീട്ട് മൂന്ന് മുതൽ ഗായകരായ പി.കെ. മനോഹരൻ, വി.കെ. ഉല്ലാസ്, ടി.കെ. ശരവണൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനസദ്യ. ഉദ്ഘാടന ശേഷം കൊച്ചിൻ ഹരിശ്രീയുടെ കോമഡി ഷോയുമുണ്ട്.
എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്‍റ് എം.പി. ബിജു, പഞ്ചായത്ത് അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, ബി.കെ. ഉദയകുമാർ, എ.എ. അലക്സ്, അമ്പിളി ഷിബു, ആശ ഷീലൻ, സന്ധ്യ ശ്രീജൻ, പഞ്ചായത്ത് അസി. സെക്രട്ടറി ശ്യാം കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

