Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവാവ്...

യുവാവ് ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം: നാലുപേരുടെ കൂടി മൊഴിയെടുത്തു

text_fields
bookmark_border
ആലപ്പുഴ: യുവാവ് ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേരുടെ മൊഴി കൂടി അന്വേഷണ സംഘം രേഖപ്പെടുത്തി. പുന്നപ്ര പുതുവൽ ബൈജുവിന്റെ മകൻ ശ്രീരാജ്( നന്ദു) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരായവരില്‍നിന്നും മൊഴിയെടുത്തത്. സംഭവത്തിന് മുമ്പുണ്ടായ അടിപിടിയില്‍ ഉള്‍പ്പെട്ടിരുന്നവരാണ് നാലുപേരും. മൊഴിയില്‍ വൈരുദ്ധ്യമുണ്ടൊ എന്നറിയാനായി മറ്റുള്ളവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം വണ്ടാനം ശിശുവിഹാറിന് സമീപം റെയിൽവേ ട്രാക്കിലാണ് ശ്രീരാജിനെ മരിച്ച നിലയിൽ കണ്ടത്. സുഹൃത്തുക്കളുമായി അടിപിടി ഉണ്ടായതിനുശേഷമായിരുന്നു സംഭവം. അടിപിടി ഉണ്ടായതിനുശേഷം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിൻതുടർന്നതാണ് ശ്രീരാജ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. ഇത് രാഷ്​ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീരാജ് ആത്മഹത്യ ചെയ്തതാണെന്ന് പുന്നപ്ര പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, രാഷ്ട്രീയ വിവാദമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story