Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവള്ളംകളിപ്പെരുമയുമായി...

വള്ളംകളിപ്പെരുമയുമായി ഉൽപന്നങ്ങളും; വില്‍പന ഇന്നു മുതല്‍

text_fields
bookmark_border
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പെരുമയുമായി ഇത്തവണ ഉൽപന്നങ്ങളും വിൽപനക്ക്​. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ടി.ബി.ആർ മെർക്കൻഡൈസ് എന്ന പേരിൽ വിവിധ ഉൽപന്നങ്ങളുടെ വില്‍പന ചൊവ്വാഴ്ച ആരംഭിക്കും. കോഫി മഗ്, തൊപ്പി, ടീ ഷർട്ട്​, ചുണ്ടൻവള്ളത്തിന്റെ രൂപം എന്നിങ്ങനെ 120 മുതൽ 600 രൂപ വരെ വിലയുള്ള ഉൽപന്നങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ആദ്യദിവസങ്ങളിൽ റവന്യൂ ഡിവിഷനൽ ഓഫിസ് കേന്ദ്രീകരിച്ചാണ് വിൽപന. വരുംദിവസങ്ങളിൽ ഇവ വിജയ് പാർക്കിലും ലഭ്യമാകും. 11 വള്ളങ്ങൾകൂടി രജിസ്റ്റർ ചെയ്തു ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിൽ മത്സരിക്കാൻ 11 വള്ളങ്ങൾകൂടി രജിസ്റ്റർ ചെയ്തു. ചുണ്ടൻ- മൂന്ന്, വെപ്പ് എ ഗ്രേഡ്- നാല്, ബി ഗ്രേഡ്- രണ്ട്, ഇരുട്ടുകുത്തി ബി ഗ്രേഡ്, ചുരുളൻ- ഒന്നുവീതം എന്നിങ്ങനെയാണ് തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തത്. ആലപ്പാടൻ പുത്തൻ, ജവഹർ തായങ്കരി, നിരണം എന്നിവയാണ് രജിസ്റ്റർ ചെയ്ത ചുണ്ടൻ വള്ളങ്ങൾ. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ രജിസ്റ്റർ ചെയ്ത വള്ളങ്ങളുടെ എണ്ണം 18 ആയി. മത്സരത്തിന്റെ ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. 10 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റാണ് ഇതിനകം വിറ്റത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story