Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:06 AM IST Updated On
date_range 23 Aug 2022 12:06 AM ISTഓണക്കിറ്റ് വിതരണം ഇന്നുമുതൽ; ആദ്യം മഞ്ഞ കാർഡുകാർക്ക്
text_fieldsbookmark_border
ആലപ്പുഴ: സർക്കാറിന്‍റെ ഓണക്കിറ്റ് വിതരണം റേഷൻകടകൾ വഴി ചൊവ്വാഴ്ച ആരംഭിക്കും. മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾ ഉൾപ്പെടെ ജില്ലയിൽ 6,05,062 കാർഡ് ഉടമകൾക്കാണ് കിറ്റുകൾ നൽകുക. ആദ്യദിനം മഞ്ഞ കാർഡുള്ള ഉപഭോക്താക്കൾക്ക് നൽകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞ, 25നും 26നും 27നും പിങ്ക്, 29നും 30നും 31നും നീല, സെപ്‌റ്റംബർ ഒന്നുമുതൽ മൂന്നുവരെ വെള്ള കാർഡുടമകൾക്ക് എന്നിങ്ങനെയാണ് കിറ്റ് വിതരണം. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം അടങ്ങിയതാണ് കിറ്റ്. കുട്ടനാട്ടിലും അമ്പലപ്പുഴയിലുമായി 1,72,000 കാർഡുടമകളാണുള്ളത്. രണ്ടിടത്തുനിന്ന് 10,884 കിറ്റുകൾ വിതരണത്തിനായി റേഷൻ കടകളിലെത്തിച്ചു. ചെങ്ങന്നൂർ -60,390, ചേർത്തല-1,49,995, ഹരിപ്പാട് - 1,21,621, മാവേലിക്കര -1,01,056 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ റേഷൻ കാർഡുടമകളുടെ എണ്ണം. എല്ലാ റേഷന്‍ കാർഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍നിന്ന് കിറ്റുകള്‍ കൈപ്പറ്റണമെന്നും നിർദേശമുണ്ട്. നിശ്ചിത തീയതികളിൽ വാങ്ങാത്തവർക്ക് സെപ്റ്റംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ വാങ്ങാൻ അവസരമുണ്ട്. ഓണത്തിനുശേഷം വിതരണം ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story