Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 6:36 PM GMT Updated On
date_range 22 Aug 2022 6:36 PM GMTഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsbookmark_border
ഹരിപ്പാട്: വാഹന പരിശോധനക്കിടെ ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ പുക്കറിയ അഡരംഗ മാൽഡ ഗോസായിപുർ ജയ് മണ്ഡലാണ് (28) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച രഹസ്യസന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം തിങ്കളാഴ്ച പുലർച്ച ഹരിപ്പാട് താമല്ലാക്കലിൽ നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോയിൽ വന്നിറങ്ങി നടന്നുനീങ്ങിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 65 ഗ്രാം ഹെറോയിനാണ് പിടിച്ചത്. നാട്ടിൽപോയി തിരികെ വരുമ്പോൾ അവിടെനിന്ന് നേരിട്ട് വാങ്ങിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഗ്രാമിന് 2500-5000 രൂപക്കാണ് വിൽക്കുന്നത്. പ്രതിയെ ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനക്ക് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, ഹരിപ്പാട് സി.ഐ വി.എസ്. ശ്യാംകുമാർ, എസ്.ഐ എച്ച്. ഗിരീഷ്, സി.പി.ഒമാരായ അജയകുമാർ, സുരേഷ്, ഡാൻസാഫ് എസ്.ഐ ഇല്യാസ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ഹരികൃഷ്ണൻ, ഷാഫി രതീഷ്, അനസ് എന്നിവർ നേതൃത്വം നൽകി. APL jai mandal ജയ് മണ്ഡൽ APL heroine പിടികൂടിയ ഹെറോയിൻ
Next Story