Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 6:34 PM GMT Updated On
date_range 22 Aug 2022 6:34 PM GMTട്രഷറി കൗണ്ടർ താഴത്തെ നിലയിൽ വേണം
text_fieldsbookmark_border
പൂച്ചാക്കൽ: പ്രായാധിക്യമുള്ളവർക്ക് പെൻഷൻ കൈപ്പറ്റാൻ പൂച്ചാക്കൽ സബ് ട്രഷറിയുടെ ഒരു കൗണ്ടർ താഴത്തെ നിലയിൽ പ്രവർത്തിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ തൈക്കാട്ടുശ്ശേരി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് സുഗതൻ മാപ്പിളപ്പാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദാനന്ദൻ പാണാവള്ളി അധ്യക്ഷത വഹിച്ചു. സി.സി. മധു, സുദർശനൻ മാധവപ്പള്ളിൽ, ദേവസ്യ ജോസഫ്, സോമനാഥ കൈമൾ, കെ.എം. രമേശൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ടി. ജോയി മംഗലശ്ശേരി (പ്രസി) വേണുഗോപാലൻ നായർ (സെക്ര), ജോസഫ് വടക്കെത്തറ (വൈസ് പ്രസി), തിലകൻ (ജോ. സെക്ര), കെ.പി. മോഹനൻ (ട്രഷ).
Next Story