Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വകാര്യ ബസ്...

സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് നിശ്ചയിച്ചു

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2021-22 വര്‍ഷത്തെ ബോണസ് നിശ്ചയിച്ചു. ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തുതീര്‍പ്പായത്​. 2021-22-ലെ ബോണസായി മുന്‍വര്‍ഷം നല്‍കിയ തുകയോടൊപ്പം 250 രൂപ വര്‍ധിപ്പിച്ച് ഡ്രൈവര്‍ക്ക് 9150 രൂപയും കണ്ടക്ടര്‍ക്ക് 8847 രൂപയും ക്ലീനർ/ഡോര്‍ ചെക്കര്‍ക്ക് 8516 രൂപയും നല്‍കും. തുക ആഗസ്റ്റ്​ 30നകം വിതരണം ചെയ്യുമെന്ന് ഉടമകള്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. മൂന്നുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വേ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്‌സ് മാന്‍, ടോട്ടല്‍ സ്​റ്റേഷന്‍ സര്‍വ്വേ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ബില്‍ഡിങ്​ ഡിസൈന്‍ സ്യൂട്ട് കോഴ്‌സുമാണുള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി/ഐ.ടി.ഐ/ ഡിപ്ലോമ/ ബി.ടെക്. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്​റ്റേഷന്‍ റോഡ്, ആലുവ എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8136802304. തൊഴില്‍രഹിത വേതനം; വെരിഫിക്കേഷൻ ആലപ്പുഴ: കൈനകരി, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ വേരിഫിക്കേഷനായി പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ടി.സി, എംപ്ലോയ്‌മെന്‍റ്​ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം 25-നാണ് കൈനകരി പഞ്ചായത്തില്‍ ഹാജരാകേണ്ടത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ 26, 27 തീയതികളിലാണ് വേരിഫിക്കേഷന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story