Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഞ്ച്​ തദ്ദേശ...

അഞ്ച്​ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ അഞ്ച്​ തദ്ദേശ സ്ഥാപനങ്ങളുടെ 2022-2023ലെ പൂര്‍ണ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. ഇതോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരമായി. തുറവൂര്‍, കോടംതുരുത്ത്, പാലമേല്‍ ഗ്രാമപഞ്ചായത്തുകളുടെയും കായംകുളം, ചെങ്ങന്നൂര്‍ നഗരസഭകളുടെയും പദ്ധതികള്‍ക്കാണ് തിങ്കാഴ്ച അംഗീകാരം നല്‍കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷതവഹിച്ചു. ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ജില്ല പ്ലാനിങ്​ ഓഫിസര്‍ എസ്. സത്യപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. എ.സി റോഡിൽ ഇന്ന്​ ഗതാഗത നിയന്ത്രണം ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ നവീകരണത്തിന്റെ ഭാഗമായി മ​ങ്കൊമ്പ്​ നസ്രത്ത് ജങ്​ഷനിലെ മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്ന ജോലി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവി​ലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ (എമർജൻസി ഉൾപ്പെടെ) മങ്കൊമ്പ്-ചമ്പക്കുളം-എസ്.എൻ കവല വഴിയും മങ്കൊമ്പ് ചമ്പക്കുളം-പൂപ്പള്ളി-വഴിയും ആലപ്പുഴക്കും കൈനകരി-ചമ്പക്കുളം-മങ്കൊമ്പ് വഴിതിരിച്ചും പോകണം. പരിപാടികൾ ഇന്ന്​ ആലപ്പുഴ മുനിസപ്പൽ ടൗൺഹാൾ: ജില്ല ലൈബ്രറി കൗൺസിലിന്‍റെ പുസ്​തകോത്സവം ഉദ്​ഘാടനം ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ -രാവിലെ 9.30 ഹരിപ്പാട്​ റീൻപാലസ്​ ഓഡിറ്റോറിയം: സി.പി.ഐ ജില്ല സമ്മേളനം, പ്രതിനിധി സമ്മേളനം ഉദ്​ഘാടനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ -11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story