Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:22 AM IST Updated On
date_range 22 Aug 2022 12:22 AM ISTസംസ്കൃതവാരാഘോഷം സമാപിച്ചു
text_fieldsbookmark_border
പൂച്ചാക്കൽ: മണപ്പുറം സെന്‍റ് തെരേസാസ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംസ്കൃത വാരാഘോഷം സമാപിച്ചു. ശ്രാവണ പൗർണമി ദിനത്തിൽ വിദ്യാർഥികൾക്കായി സംസ്കൃതത്തിൽ വിവിധ മത്സരങ്ങൾ അരങ്ങേറി. ഒരാഴ്ചക്കാലം നീണ്ട ആഘോഷങ്ങളിൽ കഥാ രചന, കവിതാ രചന, ഉപന്യാസ രചന, സമസ്യാ പൂരണം, സംസ്കൃത ദേശഭക്തിഗാനാലാപനം, സംസ്കൃതഗീതാലാപനം, ബാഡ്ജ് നിർമാണം എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടന്നു. വിവിധ നിറത്തിലും വിവിധ ഡിസൈനുകളിലും കുട്ടികൾ നിർമിച്ച ബാഡ്ജുകൾ സമാപന സമ്മേളനത്തിൽ ധരിച്ചത് ശ്രദ്ധേയമായി. ചടങ്ങിലെ എല്ലാ പരിപാടികളും സംസ്കൃത ഭാഷയിൽ തന്നെ നടന്നതും കൗതുകമുണർത്തി. വിവിധ ചടങ്ങുകളിൽ പ്രധാനാധ്യാപിക എലിസബത്ത് പോൾ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റോച്ചൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ വിജയികളായവർക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ സമ്മാനം വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് പി.ആർ. സുമേരൻ, ഫാ. ഷൈജു ആട്ടോക്കാരൻ, ബിന്ദു തോമസ്, അയ്യമ്പുഴ ഹരികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story