Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉച്ചഭക്ഷണ ഫണ്ട്...

ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കണം -കെ.പി.പി.എച്ച്​.എ

text_fields
bookmark_border
ആലപ്പുഴ: സ്കൂൾ ഉച്ചഭക്ഷണം, പോഷകാഹാര വിതരണചെലവിന്‍റെ കാര്യത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്​റ്റേഴ്​സ്​ അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രധാനാധ്യാപകർ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന്​ മുന്നിൽ ധർണ നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എം.ഐ. അജികുമാർ ഉദ്​ഘാടനം ചെയ്​തു. കെ.പി.പി.എച്ച്.എ. ജില്ല പ്രസിഡന്‍റ്​ രാധാകൃഷ്ണപൈ അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ കൗൺസിലർ കൊച്ചുത്രേസ്യാമ്മ മുഖ്യപ്രഭാഷണം നടത്തി. ടി.​ജെ. നെൽസൺ, അഞ്ജന ആർ.പണിക്കർ, എം.ആർ. ഷീല, ബിജു ഷിറിൽ, പ്രസന്നകുമാരി, സരിത ജി.പിള്ള, ആർ. യമുന, ഗീത, ലത പി.ചെറിയാൻ, ആർ. സിജി, ലക്ഷ്മി പണിക്കർ, മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എസ്​. ശിവശ്രീ സ്വാഗതവും ട്രഷറർ വി.എസ്​. ജാക്സൺ നന്ദിയും പറഞ്ഞു. APL kppha കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്​റ്റേഴ്​സ്​ അസോസിയേഷന്‍റെ നേതൃത്വത്തിൽ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ എം.ഐ. അജികുമാർ ഉദ്​ഘാടനം ചെയ്യുന്നു വഴിയോരകച്ചവടക്കാർ കലക്​ട്രറേറ്റ്​ ധർണ നടത്തി ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കലക്​​ട്രറേറ്റ്​ പടിക്കൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല പ്രസിഡന്റ് എച്ച്​. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ടി.എ. നാസർ, ടി.ഡി. സുരേഷ് കുമാർ, ഷീല ജെയിംസ്, എൻ. സജീർ, രമ ശിവകുമാർ, എച്ച്. നജീബ്, സി. പ്രസാദ് എന്നിവർ സംസാരിച്ചു. യൂനിയൻ ജില്ല സെക്രട്ടറി എം സുനിൽകുമാർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story