Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅമ്മക്കൊരു ഓണപ്പുടവയും...

അമ്മക്കൊരു ഓണപ്പുടവയും കിറ്റും

text_fields
bookmark_border
മാവേലിക്കര: ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്​ ആഭിമുഖ്യത്തില്‍ '' പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 51 ഗുണഭോക്താക്കള്‍ക്ക് പുടവയും കിറ്റും വിതരണം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്​റ്റ്​ ഗവര്‍ണര്‍ ഡോ. സണ്ണി സക്കറിയ വിതരണം ഉദ്ഘാടനം നടത്തി. അഡ്വ. നാഗേന്ദ്ര മണി അധ്യക്ഷത വഹിച്ചു. മാവേലിക്കര മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങളില്‍പെട്ട വെള്ളപ്പൊക്ക ദുരിതത്തിനിരയായ നാല് വാര്‍ഡില്‍നിന്ന്​ തെരഞ്ഞെടുത്ത 51 നിര്‍ധനരായ അമ്മമാര്‍ക്കാണ് ഓണപ്പുടവയും കിറ്റും വിതരണം ചെയ്തത്. ലയണ്‍സ് ഡിസ്ട്രിക്​റ്റ്​ ഭാരവാഹികളായ വിന്നി ഫിലിപ്പ്, പി.സി. ചാക്കോ, മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, രമണന്‍ നായര്‍, മോഹന്‍ ഗായത്രി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മനസ്സ്​ രാജപ്പന്‍, സജീവ്​ പ്രായിക്കര, ജയശ്രീ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗോപകുമാര്‍, ലാല്‍ ദാസ്, അനീഷ് മാത്യു, റെയ്ജു മാമ്മൂട്ടില്‍, വേണുഗോപാല്‍ രഞ്ജിത എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ '' പദ്ധതി ലയണ്‍സ് ഡിസ്ട്രിക്​റ്റ്​ ഗവര്‍ണര്‍ ഡോ. സണ്ണി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story