Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാർഷികാഘോഷവും...

വാർഷികാഘോഷവും ചാരിറ്റിഫണ്ട്‌ വിതരണവും

text_fields
bookmark_border
ആലപ്പുഴ: കേരള ബോട്ട് റെയ്‌സ് ലീഡേഴ്‌സ് ഫൗണ്ടേഷന്‍റെയും സെന്റ് ആന്‍റണീസ് സാധുജന സഹായ സംഘത്തിന്‍റെയും ആഭിമുഖ്യത്തിൽ നാലാം വാർഷികവും ചാരിറ്റിഫണ്ട്‌ വിതരണവും സെന്റ് ആന്‍റണീസ് ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിന്‍റെ ഉദ്ഘാടനവും കായികതാരങ്ങളെ ആദരിക്കലും കിടപ്പ്​ അനാഥാലയങ്ങൾക്കുള്ള ചാരിറ്റി ഫണ്ട്‌ വിതരണവും നഗരസഭ അധ്യക്ഷ സൗമ്യരാജ് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ സി.ടി. തോമസ്, കാച്ചാം കോടം അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ മോനിച്ചൻ പുത്തൻപറമ്പിൽ സ്വാഗതം പറഞ്ഞു. ആലപ്പുഴ ഫൊറോന വികാരി ഫാ. എബ്രഹാം വെട്ടുവയലിൽ അനുഗ്രഹപ്രഭാഷണവും ഭിന്നശേഷിക്കാർക്കുള്ള ചാരിറ്റിഫണ്ട്‌ വിതരണവും നിർവഹിച്ചു. സെന്റ് ആന്റണീസ് ഓർഫനേജ് ഡയറക്ടർ ഫാ. തോബിയാസ് തെക്കേപാലക്കൽ ചാരിറ്റി ഫണ്ട്‌ വിതരണം നിർവഹിച്ചു. കേരള സ്​റ്റേറ്റ്​ ബോട്ട് ഓണേഴ്സ് ആൻഡ്​ റോവേഴ്‌സ് അസോ. ജനറൽ സെക്രട്ടറി മാത്യു ജോസഫ്, സെന്റ് ആന്റണീസ് സാധുജന സഹായസംഘം സെക്രട്ടറി എ.ജെ. എബ്രഹാം എതിരേറ്റ്, അസോ. ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോസഫ്, അസോ. ട്രഷറർ വേണുഗോപാലൻ നായർ, ഫൗണ്ടേഷൻ ട്രഷറർ ജോസഫ് മാത്യു, എക്സിക്യൂട്ടിവ് മെംബർ ബേബിച്ചൻ തട്ടുങ്ങൽ, ഐറിഷ് കാരിച്ചാൽ, അസോ. വൈസ് പ്രസിഡന്റ്‌ ടി.പി. രാജു എന്നിവരും പങ്കെടുത്തു. (കേരള ബോട്ട് റെയ്‌സ് ലീഡേഴ്‌സ് ഫൗണ്ടേഷന്‍റെയും സെന്റ് ആന്‍റണീസ് സാധുജന സഹായസംഘത്തിന്‍റെയും വാർഷികവും ചാരിറ്റിഫണ്ട്‌ വിതരണവും നഗരസഭ അധ്യക്ഷ സൗമ്യരാജ് നിർവഹിക്കുന്നു) apl nagarasabha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story