Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രിന്റേഴ്സ് അസോസിയേഷൻ...

പ്രിന്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
ആലപ്പുഴ: അച്ചടി ഉടമകൾ സംഘടിതശക്തിയായി വളർന്നുവന്ന് സർക്കാറിന്‍റെയും ഇതര മേഖലകളിലെയും ആനുകൂല്യങ്ങൾക്കായി നിലകൊള്ളണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ പറഞ്ഞു. കേരള ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ബിജു പ്രഭാകർ അധ്യക്ഷത വഹിച്ചു. സംഘടന ജില്ല നിരീക്ഷകൻ വേണുഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തി. കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ അബ്ദുൽ സലാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി. കുര്യൻ, ജയിംസ് തുരുത്തേൽ, ജില്ല സെക്രട്ടറി കെ.ജെ. മോഹനൻ പിള്ള, ജില്ല ട്രഷറർ സി.ജി. തിലകപ്പൻ, ജില്ല ജോയന്റ് സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ, വിവിധ താലൂക്ക് മേഖല പ്രസിഡന്‍റുമാരായ സി. ശിവദാസൻ, ജേക്കബ് വള്ളിക്കാടൻ, ആലപ്പുഴ മേഖല സെക്രട്ടറി വി. സിനു എന്നിവർ സംസാരിച്ചു. അഡ്വ. ആർ. മനോഹരൻ പിള്ള ക്ലാസ്​ നയിച്ചു. ഫോട്ടോ ക്യാപ്ഷൻ . കേരള ആലപ്പുഴയിൽ സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു apl print
Show Full Article
Next Story