Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീണ്ടും...

വീണ്ടും കെ.എസ്​.ആർ.ടി.സി 'തീർഥാടനയാത്ര'; ബുക്കിങ്​ ആരംഭിച്ചു

text_fields
bookmark_border
ആലപ്പുഴ: തീർഥാടകകേന്ദ്രങ്ങളിലേക്ക്​ പുതിയ സർവിസുമായി കെ.എസ്​.ആർ.ടി.സി. വിവിധ ദേവസ്വങ്ങളുടെയും പള്ളിയോട സേവാസമിതിയുടെയും സഹകരണത്തോടെ 'മഹാഭാരത ചരിത്രത്തിലൂടെ തീർഥയാത്ര' ആണ്​ നടത്തുന്നത്​. ഈമാസം 27ന്‌ ആദ്യസർവിസ്​ നടത്തും. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ താലൂക്കിലെ പാണ്ഡവർ ആരാധിച്ച ക്ഷേത്രങ്ങൾ, ആറന്മുള, തൃക്കൊടിത്താനം, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവൻവണ്ടൂർ എന്നിവയാണ്​ പ്രധാനം. ഇതിനൊപ്പം മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാക്ഷേത്രവും യാത്രയുടെ ഭാഗമാണ്​. 44 വിഭവങ്ങൾ ഉൾക്കൊള്ളുന്ന ആറന്മുള വള്ളസദ്യയും കഴിക്കാം. ആറന്മുളക്കണ്ണാടിയുടെ നിർമാണം കാണാൻ അവസരമുണ്ട്. തീർഥാടനയാത്ര നടത്തുന്ന ഡിപ്പോകൾ ചുവടെ. സെപ്​റ്റംബർ -മൂന്ന്​ മാവേലിക്കര, സെപ്​റ്റംബർ അഞ്ച് ​-ഹരിപ്പാട്, 13ന്​ ആലപ്പുഴ, 15ന്​ ചെങ്ങന്നൂർ, 16ന്​ കായംകുളം, 18നും 25നും ഒക്​ടോബർ എട്ടിനും ചേർത്തല, ഒക്​ടോബർ ഒമ്പതിന്​ എടത്വ എന്നിങ്ങനെയാണ്​ സർവിസ്​ നടത്തുന്നത്​. വിവിധ ഡിപ്പോകളിൽനിന്ന്​ ബുക്കിങ്​ ആരംഭിച്ചു. ഹരിപ്പാട്: 9947812214, 4792412620. മാവേലിക്കര: 9947110905, 04792302282. എടത്വ: 9947059388, 04772215400. ചെങ്ങന്നൂർ: 9496726515, 04792452352. ചേർത്തല: 9633305188, 8075494571. കായംകുളം: 9400441002, 9744625461. ആലപ്പുഴ: 9400203766, 9544258564. ഡിജിറ്റൽ ബ്രോഷറിനുള്ള ലിങ്ക്‌: https://bit.ly/3Qshwus. ഇ-മെയിൽ: btc.ksrtc@kerala.gov.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story