Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുത്തശ്ശി കരൾ...

മുത്തശ്ശി കരൾ പകുത്തുനൽകും; ഹൃതികക്ക് വേണം ഉദാരമതികളുടെ സഹായം

text_fields
bookmark_border
മാവേലിക്കര: എട്ടുമാസം പ്രായമുള്ള കൊച്ചുമകൾ ഹൃതികക്ക് മുത്തശ്ശി കരൾ പകുത്തുനൽകും; ശസ്ത്രക്രിയക്ക്​ ചെലവ് വരുന്ന 25 ലക്ഷം രൂപയോളം കണ്ടെത്താൻ ഉദാരമതികളുടെ സഹായം തേടി കുടുംബം. മാവേലിക്കര അറുന്നൂറ്റിമംഗലം തടത്തിൽ അഖിനേഷ് ഭവനം അഖിനേഷ് രാജ്- അർച്ചന ദമ്പതികളുടെ മകളാണ് ​ഹൃതിക. ജനിച്ച്​ രണ്ടരമാസം മുതൽ കരൾ വീക്കത്തിന്​ ചികിത്സയിലാണ് ഈ കുരുന്ന്​. വിവിധ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും കരൾമാറ്റ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുഞ്ഞിനെ രക്ഷിക്കാനാകൂ എന്നാണ്​ ഡോക്ടമാർ പറയുന്നത്. തുടർന്ന് അമ്മൂമ്മ അംബിക (54) സ്വന്തം പ്രായത്തെപോലും അവഗണിച്ച് കരൾ പകുത്തുനൽകാൻ തയാറാവുകയായിരുന്നു. വെൽഡിങ് തൊഴിലാളിയായ പിതാവ് ഉള്ളതെല്ലാം വിറ്റ്​ ഇതുവരെ 10 ലക്ഷം രൂപയോളം ചികിത്സക്കായി ചെലവഴിച്ചു. ഇനി കരൾമാറ്റ ശസ്ത്ര​ക്രിയക്ക് 25 ലക്ഷം രൂപയോളം വേണ്ടി വരും. തുടർചികിത്സ ഉൾപ്പെടെയുള്ള ചെലവിനായി ഭീമമായ തുക എങ്ങനെ കണ്ടെത്താനാകുമെന്ന ദുരിതത്തിലാണ് കുടുംബം സന്മനസ്സുള്ളവരുടെ സഹായങ്ങൾ പ്രതീക്ഷിക്കുകയാണ്. ഹൃതികയുടെ പിതാവ് അഖിനേഷ് രാജിന്‍റെ പേരിൽ എസ്.ബി.ഐ കൊച്ചാലുംമൂട് ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട്​ നമ്പർ: 41118699828. IFSC കോഡ്: SBIN0070449. ഫോൺ: 9544080855, 7012268548. APG hrithika ഹൃതിക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story