Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡിക്കൽ കോളജ്​: ...

മെഡിക്കൽ കോളജ്​: ഡോക്ടർമാരുടെ ​ക്വാർട്ടേഴ്​സ്​ ക്രമക്കേട്​ വിജിലൻസ്​ അന്വേഷിക്കണം -വിവരാവകാശ കമീഷൻ

text_fields
bookmark_border
ആലപ്പുഴ: വണ്ടാനം ടി.ഡി മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് അനുവദിക്കുന്നതിൽ നടക്കുന്ന ക്രമക്കേടിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ വിജിലൻസ് ഡയറക്ടറോട് ശിപാർശ ചെയ്തു. ആലപ്പുഴ ആശ്രമം വാർഡിലെ കെ.ജി. ജയരാജ് നൽകിയ വിവരാവകാശ അപ്പീൽ തീർപ്പാക്കിയാണ്​ കമീഷണർ കെ.വി. സുധാകരന്‍റെ ഉത്തരവ്​​. ക്വാർട്ടേഴ്സ് അനുവദിക്കുന്നതിൽ തിരിമറി നടക്കുന്നതിനാൽ അപേക്ഷകരുടെ ലിസ്റ്റ്​ വിവരാവകാശ അപേക്ഷപ്രകാരം ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതെന്നും മുൻഗണനക്രമം തെറ്റിച്ചാണ്​ ക്വാർട്ടേഴ്സ് അനുവദിക്കുന്നതെന്നും രേഖകളില്ലാതെ പലരും ക്വാർട്ടേഴ്സിൽ താമസിക്കുന്നുണ്ടെന്നുമുള്ള ഹരജിക്കാരന്‍റെ വാദം ക്രമക്കേടുകളിലേക്ക് വിരൽചൂണ്ടുന്നതാണെന്നും​ കമീഷൻ നിരീക്ഷിച്ചു. ഹരജിക്കാരൻ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് യുക്തിസഹമായ മറുപടി പറയാൻ കമീഷന്‍റെ ഹിയറിങ്ങിൽ പങ്കെടുത്ത വിവരാവകാശ ഓഫിസർക്കായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story