Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 6:48 PM GMT Updated On
date_range 20 Aug 2022 6:48 PM GMTലോഡ്ജിൽ തീപിടിത്തം; കടമുറികൾ കത്തിനശിച്ചു
text_fieldsbookmark_border
-ലക്ഷങ്ങളുടെ നഷ്ടം ചേര്‍ത്തല: കൊറിയർ സർവിസ് പ്രവർത്തിച്ചിരുന്ന ലോഡ്ജിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം; ആളപായമില്ല. ഗേള്‍സ് സ്‌കൂള്‍ കവലക്കു സമീപത്തെ കെട്ടിടത്തിനാണ് തീപിടിച്ചത്. നാലുകടമുറി പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. താമസക്കാരടക്കം മുറികളില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഒഴിപ്പിച്ച് തീയണക്കാനായി. നഗരസഭ 10ാം വാര്‍ഡ് മുല്ലപ്പള്ളി തോമസിന്‍റെ വിമല ലോഡ്ജിനാണ് തീപിടിച്ചത്. കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലെ ബ്ലോക്കില്‍ എട്ടോളം കടമുറികളും അത്രതന്നെ ലോഡ്ജ് മുറികളുമാണ് ഉണ്ടായിരുന്നത്. രാവിലെ 10.30ന് അരൂര്‍ സ്വദേശി ജഗദീഷ് നടത്തുന്ന സ്പീഡ് ആന്‍ഡ് സേഫ് കൊറിയര്‍ സർവിസ് സ്ഥാപനത്തിലാണ് ആദ്യം തീപടര്‍ന്നത്. സ്ഥാപനത്തിലെ സാമഗ്രികള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല. തൊഴിലാളികളടക്കം താമസിക്കുന്ന ഭാഗത്തേക്ക് തീപടരുന്നതിനു മുന്നേ അണക്കാനായി. കൊറിയർ സർവിസ് നടത്തിയ മൂന്നുകടമുറിയും മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കടമുറികളുമാണ് കത്തിനശിച്ചത്. വൈദ്യുതി ലൈനിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചേര്‍ത്തലയിലെ മൂന്നു യൂനിറ്റ് അഗ്‌നിരക്ഷാസേനയെത്തി ഒന്നരമണിക്കൂറുകൊണ്ടാണ് തീയണച്ചത്. ചേര്‍ത്തല അഗ്‌നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ ഡി. ബൈജു, അസി. ഫയര്‍ ഓഫിസര്‍ പത്മകുമാര്‍, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍ ജോസഫ് ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ ശ്രദ്ധയില്‍പെട്ടതിനാലാണ് കൂടുതല്‍ ഭാഗത്തേക്ക് പടരുംമുമ്പ് അണക്കാനായത്. തീപിടിത്തത്തിന്‍റെ കാരണം അറിയാനുള്ള പരിശോധന നടക്കുന്നുണ്ട്. APL fire lodge cherthala ചേർത്തല ഗേള്‍സ് സ്‌കൂള്‍ കവലക്കു സമീപത്തെ ലോഡ്ജിലെ തീ അഗ്‌നിരക്ഷാസേന കെടുത്തുന്നു
Next Story