Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:13 AM IST Updated On
date_range 21 Aug 2022 12:13 AM IST'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
പൂച്ചാക്കൽ: ഓടമ്പള്ളി സ്കൂളിൽ കർഷകവേഷം അണിഞ്ഞും കൃഷിപ്പാട്ടുകൾ പാടിയും വിത്തുവിതച്ചും കുട്ടികൾ കർഷകദിനം ആഘോഷിച്ച് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കമായി. എസ്.എം.സി അംഗങ്ങൾ കുട്ടികൾക്കായി നിലമൊരുക്കി. കുട്ടികൾ വിവിധയിനം വിത്തുകൾ വിതച്ചു. കൃഷി ഓഫിസർ ഫാത്തിമ റഹിയാനത്ത് കുട്ടികൾക്കുള്ള വിത്ത് വിതരണവും വിത്തുകളുടെയും ഔഷധസസ്യങ്ങളുടെയും പ്രദർശനവും ഉദ്ഘാടനം ചെയ്തു. പാണാവള്ളിയിലെ മികച്ച സംയോജിത കൃഷിക്കാരൻ സാബുവിന്‍റെ കൃഷിയിടം വിദ്യാർഥികളും അധ്യാപകരും എസ്.എം.സി ചെയർമാനും കുട്ടികളോടൊപ്പം സന്ദർശിച്ചു. സാബുവിനെ ആദരിക്കുകയും ചെയ്തു. പ്രധാനാധ്യാപകൻ അഹമ്മദ് കുഞ്ഞാശൻ, എസ്.എം.സി ചെയർമാൻ ജെ. സത്താർ, അധ്യാപകരായ മായ, ഹന്നത്ത്, മുബീന, രാഖി എന്നിവർ നേതൃത്വം നൽകി. ചിത്രം: പാണാവള്ളിയിലെ മികച്ച സംയോജിത കൃഷിക്കാരനായ സാബുവിന്‍റെ കൃഷിയിടം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
