Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാണാമറയത്ത്​ ഒരുമാസം;...

കാണാമറയത്ത്​ ഒരുമാസം; യു.പിയിൽനിന്നുള്ള പെൺകുട്ടിക്ക്​ ബന്ധുക്കളെ കിട്ടി

text_fields
bookmark_border
ആലപ്പുഴ: ആരോരുമില്ലാതെ ആലപ്പുഴയിൽ ഒരുമാസത്തോളം കഴിഞ്ഞ യു.പി സ്വദേശിയായ പെൺകുട്ടി മാതാപിതാക്കളെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ​ ശനിയാഴ്ച ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങി​. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വീണുകിട്ടിയ ആ സന്തോഷം പങ്കുവെച്ചും പുതുവസ്​ത്രവും മാലയും ധരിച്ചുമായിരുന്നു മടക്കം. ഉത്തർപ്രദേശ്​ ഉഗന്ദർപൂരി കാലാപാർ മുസാഫിർ നഗറിലെ 16കാരി വീടുവിട്ടിറങ്ങിയതോടെയാണ്​ സംഭവങ്ങൾക്ക്​ തുടക്കം. കഴിഞ്ഞ ജൂലൈ 19നാണ്​ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞ പെൺകുട്ടിയെ റെയിൽവേ പൊലീസ്​ കണ്ടെത്തിയത്​. പിന്നീട്​ പിങ്ക്​ ​പൊലീസ്​ വഴി വനിത​ സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ തേടി. തുടർന്ന്​ സഖി വൺ സ്റ്റോപ്​ സെന്‍ററിൽ ഏഴുദിവസം പാർപ്പിച്ചു. പിന്നീട്​ മായിത്തറ കുട്ടികളുടെ കേന്ദ്രത്തിൽ പാർപ്പിച്ച്​​ കുട്ടിയിൽനിന്ന്​ വിവരങ്ങൾ തേടി​. ഹിന്ദി ഭാഷ മാത്രമാണ്​ സംസാരിച്ചിരുന്നത്​. ശരീരത്തിൽ പാടുകൾ കണ്ടതോടെ മെഡിക്കൽ പരിശോധക്ക് വിധേയമാക്കിയെങ്കിലും കുഴപ്പമില്ലെന്ന്​ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. പിന്നീട്​ നടത്തിയ കൗൺസലിങ്ങിൽനിന്ന്​ കിട്ടിയ വിവരമാണ്​ കൈവിട്ടുപോയ മാതാപിതാക്കളെ കണ്ടെത്താൻ സഹായിച്ചത്​. ചിൽഡ്രൻസ്​ ഹോമിലെ കെയർ ടേക്കർ സുജയുടെ നേതൃത്വത്തിൽ മിസിങ്​ ചൈൽഡ് ഗ്രൂപ്​ വഴിയായിരുന്നു ആദ്യ അന്വേഷണം. ഇത് കോഴിക്കോടുള്ള വെൽഫെയർ ഇൻസ്പെക്ടർ അഷ്​റഫ്​ കണ്ടതോടെ ഓൾ ഇന്ത്യ ഗ്രൂപ്പിലേക്ക് വിവരങ്ങൾ കൈമാറി. ഇത്​ മാതാപിതാക്കളിലേക്കെത്തിക്കാൻ വഴി തുറന്നു. അവർ കുട്ടിയുമായി വിഡിയോ കാൾ നടത്തിയാണ്​ തിരിച്ചറിഞ്ഞത്​. നേരിയ മാനസികവൈകല്യമുള്ള കുട്ടിയെ ജൂൺ 28നാണ്​ കാണാതായതെന്ന്​ അവർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽനിന്ന്​ യാത്രയാക്കാൻ സി.ഡബ്ല്യു.സി ചെയർപേഴ്സൻ ജി. വസന്തകുമാരിയമ്മ, ജില്ല ശിശുസംരക്ഷണ ഓഫിസർ ടി.വി. മിനിമോൾ, മായിത്തറ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് പി.എസ്. സിനി, ഇൻസ്റ്റിറ്റ്യൂഷനൽ കെയർ പ്രൊട്ടക്ഷൻ ഓഫിസർ ലിനു ലോറൻസ് എന്നിവരും എത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story