Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭിന്നശേഷി സ്കൂളിൽ...

ഭിന്നശേഷി സ്കൂളിൽ തൊഴിൽ പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
കറ്റാനം: ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ ഇലിപ്പക്കുളം എം.ഇ.എസ് സ്കൂളിൽ തൊഴിൽ പദ്ധതിക്ക്​ തുടക്കം കുറിച്ചു. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി തുണിസഞ്ചി നിർമാണം വല്ലാറ്റിൽ അബ്ദുൽ റഷീദ് ഫൗണ്ടേഷനാണ് സ്കൂളിനായി നൽകിയത്. കലക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം നിർവഹിച്ചു. ഭിന്നശേഷി വിഭാഗത്തിന്‍റെ ഉന്നമനത്തിന് ഊന്നൽ നൽകുന്ന ഇത്തരം പദ്ധതികൾ മാതൃകപരമാണെന്ന്​ അദ്ദേഹം പറഞ്ഞു. റഷീദ് സർ സ്മൃതിപ്രകാശനവും കലക്ടർ നിർവഹിച്ചു. മനാഫ് റഷീദ് അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം എം.ഇ.എസ് സ്കൂൾ മുൻ ചെയർമാൻ ഡോ. എ.എ. അമീൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല പ്രസിഡന്റ് അഡ്വ. എ.എ. റസാഖ് ഓർമപ്പതിപ്പ് ഏറ്റുവാങ്ങി. ഓർമപ്പതിപ്പ് തയാറാക്കിയ വാഹിദ് കറ്റാനത്തെ ആദരിച്ചു. സ്കൂൾ ഗവേണിങ്​ ബോഡി ചെയർമാൻ അബ്ദുൽ നാസർ കുഞ്ഞ്, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്‍റ്​ ബിജി പ്രസാദ്, വൈസ് പ്രസിഡന്‍റ്​ കെ. മോഹൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എ.എം. ഹാഷിർ, അംഗങ്ങളായ സുരേഷ് തോമസ് നൈനാൻ, കെ. വിജയൻ, കെ.വി. അഭിലാഷ് കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ അഡ്വ. എൻ.എസ്. ശ്രീകുമാർ, ജമാഅത്ത് പ്രസിഡന്‍റ്​ അഡ്വ. പി.ജെ. അൻസാരി, പരിവാർ കേരള ടി.ടി. രാജപ്പൻ, എം.ഇ.എസ് ജില്ല സെക്രട്ടറി പ്രഫ. എ. ഷാജഹാൻ, പഞ്ചായത്ത് അംഗങ്ങളായ ജി. രാജീവ് കുമാർ, സൽമാൻ പൊന്നേറ്റിൽ, നവാസ് റഷീദ്, നിയാസ് ഇസ്മായിൽ, റസീന, എ. ഷംന, അസ്​ലം വല്ലാറ്റിൽ, ബി. രാജലക്ഷ്മി, വി.എം. മുസ്തഫ റാവുത്തർ, അഹമ്മദ് കുഞ്ഞ് താന്നിക്കൽ, സി. വിജയൻ, കെ. നിസാമുദ്ദീൻ, അഡ്വ. എൻ.എം. നസീർ, കെ. മൻസൂർ, ഡോ. സൈജു ഖാലിദ്, മനോജ് കീപ്പള്ളിൽ, കെ. മണിയമ്മ എന്നിവർ സംസാരിച്ചു. ചിത്രം. APLKY1MES ഇലിപ്പക്കുളം എം.ഇ.എസ് ഭിന്നശേഷി സ്കൂളിലെ സ്വയംതൊഴിൽ പദ്ധതി കലക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story