Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 6:38 PM GMT Updated On
date_range 20 Aug 2022 6:38 PM GMTപൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsbookmark_border
അമ്പലപ്പുഴ: പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുമ്പോൾ നാട്ടുകാർ കുടിനീരിന് നെട്ടോട്ടമോടുന്നു. പലതവണ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. നീർക്കുന്നം എസ്.എന്‍ കവല കഞ്ഞിപ്പാടം റോഡിൽ അൽ ഹുദ പള്ളിക്ക് സമീപം രണ്ടിടങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ഒന്നര മാസത്തിലധികമായി ഇവിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇതോടെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളിലും കഞ്ഞിപ്പാടം പ്രദേശത്തും നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയായി. പലരും പണം മുടക്കി കുപ്പിവെള്ളവും ആര്‍.ഒ പ്ലാന്‍റ് വെള്ളവുമാണ് ഉപയോഗിക്കുന്നത്. പൈപ്പ് പൊട്ടിയതോടെ റോഡില്‍ വെള്ളക്കെട്ടാണ്. പി.ഡബ്ല്യു.ഡിയാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടതെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. വകുപ്പുകൾ തമ്മിലുള്ള തര്‍ക്കംമൂലം നാട്ടുകാർക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്. അടിയന്തരമായി തകരാർ പരിഹരിച്ച് കുടിവെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. cap വളഞ്ഞവഴി എസ്.എന്‍ കവലക്ക് സമീപം പൈപ്പ് പൊട്ടി റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു
Next Story