Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത മണ്ണ് ഖനനം: ...

അനധികൃത മണ്ണ് ഖനനം: കർശന നടപടികളുമായി പൊലീസ്

text_fields
bookmark_border
അനധികൃത മണ്ണ് ഖനനം:  കർശന നടപടികളുമായി പൊലീസ്
cancel
എക്സ്കവേറ്ററും ലോറികളും പിടിച്ചെടുത്തു ചാരുംമൂട്: അനധികൃത മണ്ണെടുപ്പിനെതിരെ കർശന നടപടികളുമായി നൂറനാട് പൊലീസ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഒരു എക്സ്കവേറ്ററും 15 ലോറികളും പിടിച്ചെടുത്തു. താമരക്കുളം കൊട്ടക്കാട്ടുശ്ശേരിയിൽനിന്ന്​ ജിയോളജിയുടെ പാസോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെ മണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ്​ ഒരു എക്സ്കവേറ്ററും രണ്ട് ടിപ്പർ ലോറികളും വെള്ളിയാഴ്ച പുലർച്ച പിടിച്ചെടുത്തത്​. സി.ഐ ആർ. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. പത്തനാപുരം ഭാഗത്തുനിന്ന്​ പാസില്ലാതെ വന്ന മൂന്ന് ടോറസും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 15 ലോറികളാണ് പിടിച്ചെടുത്തത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് സി.ഐ പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി ഉദ്യോഗസ്ഥർക്ക് കൈമാറി. ഫോട്ടോ: അനധികൃതമായി മണ്ണെടുത്ത് കടത്തുന്നതിനിടെ നൂറനാട് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story