Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:22 AM IST Updated On
date_range 20 Aug 2022 12:22 AM ISTസമൃദ്ധി നാട്ടുപീടിക തുറന്നു
text_fieldsbookmark_border
തുറന്നത് സംസ്ഥാനത്തെ ആദ്യകേന്ദ്രം ആലപ്പുഴ: കണ്ടെയ്നർ മാതൃകയിലുള്ള സംഭരണ സംസ്കരണ വിപണന കേന്ദ്രമായ സമൃദ്ധി നാട്ടുപീടികയുടെ സംസ്ഥാനതല ഉദ്ഘാടനം വെട്ടക്കല്‍ കാര്‍ഷിക സഹകരണ ബാങ്ക് അങ്കണത്തില്‍ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഇത്തരം 32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാർഷികോൽപന്നങ്ങളുടെ സംഭരണം, വിപണനം, മൂല്യവർധിത ഉൽപന്നങ്ങളുടെ സംസ്കരണം എന്നിവക്ക് ഈ സാമ്പത്തിക വർഷം 100 കോടിയാണ് കൃഷി വകുപ്പ് മാറ്റിവെച്ചിട്ടുള്ളത്. കൃഷിവകുപ്പിന്‍റെ 50 ശതമാനം ധനസഹായത്തോടെ വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്കാണ് ആദ്യ കേന്ദ്രം നടത്തുന്നത്. കെ.എല്‍.ഡി.സിയുടെ ചുമതലയിൽ നിര്‍മാണം പൂർത്തിയാക്കിയ സമൃദ്ധി നാട്ടുപീടികയുടെ നടത്തിപ്പുചുമതല ഹോർട്ടി കോർപ്പിനാണ്. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന കെ.എല്‍.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ നിർവഹിച്ചു. APL samrthi nattupeedika സമൃദ്ധി നാട്ടുപീടികയുടെ ഉദ്ഘാടനം വെട്ടക്കല്‍ കാര്‍ഷിക സഹകരണ ബാങ്ക് അങ്കണത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story