Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീട്​ കുത്തിത്തുറന്ന്​...

വീട്​ കുത്തിത്തുറന്ന്​ മോഷണം

text_fields
bookmark_border
ആലപ്പുഴ: നഗരത്തിൽ ആളില്ലാതിരുന്ന വീട്​ കുത്തിത്തുറന്ന് മോഷണം. രണ്ടുഗ്രാം സ്വർണവും 4,000 രൂപയും കവർന്നു. പവർഹൗസ് വാർഡിൽ കളത്തിൽപുരയിടം വീട്ടിൽ കെ.ആർ. ജോസഫിന്റെ വീട്ടിലാണ്​ മോഷണം. വീട്ടിലെ നാല്​ അലമാരകൾ തകർത്ത്​ തുണിയും സാ​മഗ്രികളും വാരിവലിച്ചിട്ട നിലയിലാണ്​. മുൻവശത്തെ വാതിൽ പൊളിക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ നാലുദിവസമായി ജോസഫ് ശസ്ത്രക്രിയക്കായി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​. ദിവസങ്ങൾക്ക് മുമ്പ്​ വിദേശത്തുനിന്ന്​ എത്തിയ മകൻ ടിജോയും മകനും പനിബാധിച്ച്​ സ്വകാര്യ ആശു​പത്രിയിൽ ചികിത്സയിലാണ്​. വെള്ളിയാഴ്ച ടിജോ വീട്ടിലെത്തിയപ്പോഴാണ് ജനൽ തകർത്ത നിലയിൽ കണ്ടത്​. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ മോഷണം തിരിച്ചറിഞ്ഞത്​. ടിജോ വിദേശത്തുനിന്ന്​ കൊണ്ട വന്ന ബാഗും ലാപ്ടോപ്പും തുറന്നെങ്കിലും അഹരിച്ചില്ല. സമീപത്തുള്ള വീടുകളിലും ആരുമില്ലായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക്​ വിദഗ്​ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story