Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:12 AM IST Updated On
date_range 20 Aug 2022 12:12 AM ISTഅരൂർ പൊലീസ് സ്റ്റേഷന് എഴുപുന്നയിൽ സ്ഥലം കണ്ടെത്തും -പ്രസിഡന്‍റ്
text_fieldsbookmark_border
അരൂർ: അരൂർ പൊലീസ് സ്റ്റേഷന് എഴുപുന്നയിൽ സ്ഥലം കണ്ടെത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രദീപ്. അരൂരിൽ സ്റ്റേഷൻ നിർമിക്കാൻ സർക്കാർ ബജറ്റിൽ തുകമാറ്റിവെച്ചിട്ട് വർഷങ്ങളായി. വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ നിരവധി സ്ഥലങ്ങൾ അരൂരിൽ ഉണ്ടെങ്കിലും പൊലീസ് സ്റ്റേഷന് സ്ഥലം കണ്ടെത്തുന്നതിൽ തർക്കം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവർക്ക് സമ്മതമെങ്കിൽ എഴുപുന്ന പഞ്ചായത്ത് അതിർത്തിയിൽ സ്റ്റേഷന് സ്ഥലം കണ്ടെത്താൻ തയാറാണെന്ന് ആർ. പ്രദീപ് വ്യക്തമാക്കുന്നത്. അരൂർ, എഴുപുന്ന പഞ്ചായത്ത് പ്രദേശങ്ങൾ അരൂർ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലാണ്. അരൂരിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം തകർന്നതിനെ തുടർന്ന് നിലവിൽ ചന്തിരൂരിലെ വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ചന്തിരൂരിൽ പ്രവർത്തിക്കുന്ന അരൂർ പൊലീസ് സ്റ്റേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
