Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപേവിഷബാധ ദിനാചരണം;...

പേവിഷബാധ ദിനാചരണം; ബോധവത്കരണവുമായി വെറ്ററിനറി അസോസിയേഷന്‍

text_fields
bookmark_border
ചേർത്തല: പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവത്കരണ പ്രതിരോധ പ്രവർത്തനങ്ങളൊരുക്കി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ല കമ്മിറ്റി. കഴിഞ്ഞയിടെ അർത്തുങ്കലിൽ വിദ്യാര്‍ഥി പേവിഷബാധയേറ്റു മരിക്കാനിടയായ സാഹചര്യത്തിൽ ബോധവത്കരണം ഊർജിതമാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. തെരുവുനായ്​ക്കൾക്ക്​ പ്രതിരോധ കുത്തിവെപ്പ്​​ എടുക്കുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 21ന് ചെങ്ങന്നൂരിൽ ജെ.സി.ഐ കോട്ടയം എഞ്ചല്‍സിറ്റി സഹകരണത്തിൽ തെരുവുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പു നല്‍കും. സന്നദ്ധ സംഘടനകളുടെ സഹകരണത്തിൽ മറ്റിടങ്ങളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ല പ്രസിഡന്റ് ഡോ. ജോർജ്​ വർഗീസ്, ട്രഷറർ ഡോ. അബ്ദുൽ ജലീൽ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഡോ. രാമകമ്മത്ത്, ഡോ. സംഗീത്‌ നാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പേവിഷബാധാദിനമായ 28ന് ആലപ്പുഴയിൽ ബോധവത്കരണ ക്ലാസും വിദ്യാര്‍ഥികള്‍ക്കായി ജില്ലതല ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തും. സെപ്റ്റംബർ 18ന് വാകിസിനേഷന്‍ സന്ദേശവുമായി ആലപ്പുഴ ബീച്ചിൽ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് അരുമകളുമായുള്ള നടത്തം ഒരുക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story