Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 6:39 PM GMT Updated On
date_range 19 Aug 2022 6:39 PM GMTകോടംതുരുത്ത് സ്കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കോടംതുരുത്ത്: കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ് സ്കൂളിലെ പുതിയ കെട്ടിടം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. അടിസ്ഥാനസൗകര്യ വികസനത്തിനുൾപ്പെടെ വിദ്യാഭ്യാസ മേഖലയില്‍ ചെലവിടുന്ന പണം ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ വിദ്യാലയങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കിഫ്ബി വഴി അനുവദിച്ച 2.99 കോടി രൂപ വിനിയോഗിച്ച് തീരദേശ വികസന കോര്‍പറേഷനാണ് ഇരുനില കെട്ടിടം നിര്‍മിച്ചത്. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ ഡോ. വി. പ്രശാന്തന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചലച്ചിത്രതാരം റയാല്‍ സഹര്‍ഷയെയും പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ പ്രിയ ജയറാം, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ജീവന്‍, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. ജയകുമാര്‍, ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അംബിക ബാബു, അംഗം ഷൈലജന്‍ കാട്ടിത്തറ, ചേര്‍ത്തല ഡി.ഇ.ഒ സി.എസ്. ശ്രീകല, തുറവൂര്‍ എ.ഇ.ഒ ആര്‍. പ്രസന്നകുമാരി, എസ്. മനു, സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.എം. മഞ്ജു, ഹെഡ്മിസ്ട്രസ് പി. ബിന്ദുലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. APL KODAMTHURUTH SCHOOL കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ് സ്കൂളിലെ പുതിയ കെട്ടിടം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Next Story