Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൈക്കിളിൽ...

സൈക്കിളിൽ ലണ്ടനിലേക്ക്; ഫായിസിന്​ ആലപ്പുഴയിൽ വരവേൽപ്

text_fields
bookmark_border
ആലപ്പുഴ: സൈക്കിളിൽ ലണ്ടനിലേക്ക്​ പുറപ്പെട്ട കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്‌റഫ് അലി (35) ആലപ്പുഴയിലെത്തി. ആഗസ്റ്റ്​ 15ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര തുടങ്ങിയത്. രണ്ട്​ ഭൂഖണ്ഡങ്ങളും 35 രാജ്യങ്ങളും കടന്ന് 450 ദിവസംകൊണ്ട് 30,000 കി.മീ. പിന്നിട്ടാണ് ലണ്ടനിലെത്തുക. ആരോഗ്യ സംരക്ഷണം, ലോകസമാധാനം തുടങ്ങിയ മുദ്രാവാക്യമുയർത്തിയ യാത്ര റോട്ടറി ക്ലബ്, പാരജോൺ, എമിറേറ്റ്സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മുന്നേറുന്നത്​. പാകിസ്താൻ, ചൈന എന്നിവിടങ്ങളിലെ വിസ ലഭിക്കാത്തതിനാൽ തിരുവനന്തപുരത്തുനിന്ന്‌ മുംബൈ വരെ സൈക്കിളിലെത്തും. അവിടെനിന്ന് വിമാനത്തിൽ ഒമാനിലെത്തിയാകും തുടർന്നുള്ള യാത്ര. ദിവസവും ശരാശരി 100 കിലോമീറ്റർ സഞ്ചരിക്കാനാണ്​ ലക്ഷ്യമിടുന്നത്. പറമ്പത്ത് കച്ചേരിവളപ്പിൽ പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകനാണ്. ഇലക്‌ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്തിരുന്നു. 2015ൽ രാജിവെച്ചു. സൈക്കിളിൽ ലോകം ചുറ്റണമെന്ന ആഗ്രഹത്തെത്തുടർന്നായിരുന്നു ഇത്. 2019ൽ കോഴിക്കോട്ടുനിന്ന്​ സിംഗപ്പൂരിലേക്കായിരുന്നു ആദ്യയാത്ര. ഡോ. അസ്മിനാണ് ഫായിസിന്റെ ഭാര്യ. മക്കൾ: ഫഹ്സിൻ ഒമർ, ഐസിൻ നഹേൽ. ലണ്ടനിലേക്ക് സൈക്കിൾ പര്യടനം നടത്തുന്ന ഫായിസിന്​ ആലപ്പുഴ ബീച്ച് വീലേഴ്‌സ് ക്ലബ് സ്വീകരണം നൽകി. ബീച് വീലേഴ്‌സ് ക്ലബിന് വേണ്ടി പ്രസിഡന്റ്‌ വെങ്കിടേഷ്​ പൊന്നാട അണിയിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ രഞ്ജിത്, ജോയന്‍റ്​ സെക്രട്ടറി എബിൻ, മെംബർമാരായ നയാസ്, ഷഫീക്, ലതീഷ്, നാസിം, അരുൺ എന്നിവർ പങ്കെടുത്തു. APL LONDON CYCLE YATHRA ലണ്ടനിലേക്ക്​ സൈക്കിൾ പര്യടനം നടത്തുന്ന ഫായിസിനെ ആലപ്പുഴയിൽ ബീ​ച്ച്​ വീലേഴ്​സ്​ ക്ലബ്​ സ്വീകരിച്ചപ്പോൾ
Show Full Article
Next Story