Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്​: വാക്സിനേഷനിൽ...

കോവിഡ്​: വാക്സിനേഷനിൽ ജില്ല പിന്നിൽ

text_fields
bookmark_border
ആദ്യ​ ഡോസ്​ സ്വീകരിക്കാൻ ഇനിയും 90,942 പേർ ആലപ്പുഴ: കോവിഡ് പ്രതിരോധ വാക്സിൻ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുന്നതിൽ ജില്ല വളരെ പിന്നിൽ. 18.29 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 17.39 ലക്ഷം പേർക്ക്​ മാത്രമാണ് നൽകാനായത്. 90,942 പേർ വാക്സിൻ സ്വീകരിക്കാനുണ്ട്. ഇവരെ കണ്ടെത്തി വാക്സിൻ നൽകുന്നതിലാണ്​ ആരോഗ്യ വകുപ്പ്​ അധികൃതരുടെ വീഴ്ച. ഇടുക്കി, എറണാകുളം, കണ്ണൂർ, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിൽ നൂറുശതമാനം പേർക്കും വാക്സിൻ നൽകി. മറ്റ്​ ജില്ലകളിൽ നൂറുശതമാനത്തിനടുത്താണ്​ വാക്സിനേഷൻ. വിവിധ കാരണങ്ങളാൽ പ്രതിരോധ കുത്തിവെപ്പെടുക്കാതെ മാറിനിൽക്കുന്നവരെ കണ്ടെത്തി ബോധത്കരണം നടത്താനുള്ള ശ്രമങ്ങൾ തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ, രോഗതീവ്രത കുറഞ്ഞതോടെ ഇത്​ നിലക്കുകയായിരുന്നു. ആശുപത്രികളിൽ പ്രതിരോധക്കുത്തിവെപ്പ്​ തേടിയെത്തുന്നവർക്കുപോലും കൃത്യമായി നൽകാൻ കഴിയാത്ത സ്ഥിതിയാണ്. നിശ്ചിതയെണ്ണം ആളുകൾ എത്തിയാലേ വാക്സിൻ നൽകാനാകൂ എന്ന നിർദേശമാണ്​ തിരിച്ചടിയായത്. ഇല്ലെങ്കിൽ ബാക്കിവരുന്ന വാക്സിൻ പാഴാകും. രണ്ടാം ഡോസ് വാക്സിനേഷനിലും ജില്ലക്ക്​ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ഇതുവരെ 16.25 ലക്ഷം പേരാണ് (89 ശതമാനം) രണ്ടാം ഡോസ് സ്വീകരിച്ചത്. മൂന്നാമതായി നൽകുന്ന കരുതൽ ‍ഡോസിലും പിന്നിലാണ്​. ഇതുവരെ നൽകാനായത്​ 16 ശതമാനം മാത്രം. കരുതൽ വാക്സിൻ സൗജന്യമാക്കിയിട്ടും എല്ലാവരെയും എത്തിക്കാൻ ശ്രമം നടക്കുന്നില്ല. കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും മരണം സംഭവിക്കുന്നുണ്ട്. മാസം ഏഴുവീതം മരണമാണ്​ ഇപ്പോഴത്തെ ശരാശരി. കോവിഡ് ബാധിച്ചത് 4,00,196 പേർക്ക് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഏറ്റവും കൂടിയത് ആലപ്പുഴ ജില്ലയിലാണ്​. 1.32 ശതമാനം​. കണ്ണൂരാണ് രണ്ടാമത്, 1.27 ശതമാനം. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച്​ മരിച്ചവരുടെ എണ്ണം 5,265 ആണ്​. മരിച്ചവരുടെ എണ്ണത്തിൽ എട്ടാം സ്ഥാനത്താണ്​ ജില്ല. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത്​ 4,00,196 പേർക്കാണ്. കഴി‍ഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. 374 പേർ ചികിത്സയിലുണ്ട്. കോവിഡ് ബാധിത മരണസംഖ്യയെ ആകെ കോവിഡ് ബാധിതരുടെ എണ്ണംകൊണ്ട്​ ഹരിച്ചാണ്​ മരണനിരക്ക് കണക്കാക്കുന്നത്​. ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും മറ്റ്​ ജില്ലകളെ അപേക്ഷിച്ച്​ കുറവാണെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതൽ ജില്ലയിലാണ്. അതായത്, 100 പേർക്ക് കോവിഡ് ബാധിച്ചാൽ മരണസാധ്യത 1.32 ശതമാനം. വാക്സിനേഷൻ: മുന്നിൽ കുട്ടികൾ കോവിഡ് പ്രതിരോധവാക്സിൻ സ്വീകരിക്കുന്നതിൽ കുട്ടികളാണ്​ ജില്ലയിൽ മുന്നിൽ. 12 മുതൽ 14 വരെ വയസ്സുള്ള 43,284 കുട്ടികളെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 51,155 കുട്ടികൾ ആദ്യ ഡോസ് സ്വീകരിച്ചു. സംസ്ഥാനത്ത് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ വാക്സിനെടുത്തത് ആലപ്പുഴയിലാണ്​. 15-17 വയസ്സുള്ള 99 ശതമാനം പേരും വാക്സിനെടുത്തു. എന്നാൽ, 18 മുതൽ 44 വരെ വയസ്സുള്ള 90 ശതമാനം പേരേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. 45-59 വയസ്സുകാരുടെ വാക്സിനേഷൻ 82 ശതമാനമാണ്. 60 വയസ്സിന്​ മുകളിൽ മുഴുവൻ പേരും വാക്സിനെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story