Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:29 AM IST Updated On
date_range 19 Aug 2022 12:29 AM ISTനന്ദുവിന്‍റെ മരണം: പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
text_fieldsbookmark_border
അമ്പലപ്പുഴ: ജില്ലയിലെ കഞ്ചാവ് മയക്കുമരുന്ന് മാഫിയകളെ സംരക്ഷിക്കുന്നത് ഡി.വൈ.എഫ്.ഐ ആണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ബിനു ചുള്ളിയിൽ ആരോപിച്ചു. നന്ദുവിന്‍റെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐ കഞ്ചാവ് മാഫിയ സഖ്യത്തിന്‍റെ അവസാന ഇരയാണ് പുന്നപ്രയിലെ നന്ദുവിന്‍റെ മരണം. മരണമൊഴി പോലെ അവസാനമായി തന്‍റെ വീട്ടുകാരോട് ഫോണിൽ സംസാരിച്ച നന്ദു തന്നെ ക്രൂരമായി മർദിച്ച കഞ്ചാവ് മാഫിയക്ക് നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ ക്വട്ടേഷൻ സംഘാംഗങ്ങളുടെ പേരുപറഞ്ഞിട്ടും യഥാർഥ പ്രതികളെ ചോദ്യം ചെയ്യുവാനും അറസ്റ്റ് ചെയ്യാനും കൃത്യമായ അന്വേഷണം നടത്താനും പൊലീസ് തയാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്‍റ് കെ.നൂറുദ്ദീൻ കോയ അധ്യക്ഷത വഹിച്ചു. ജി. ജിനേശ്, റിനു ബൂട്ടോ, നിസാർ വെള്ളാപ്പള്ളി, അൻസിൽ ജലീൽ, അഫ്സൽ കാസിം, വിശാഖ് വിജയൻ, നായിഫ് നാസർ, അൻഷാദ് മഹ്ബൂബ്, മണികണ്ഠൻ, മനുമഹീന്ദ്രൻ, അനുരാജ്, ഷാരോൺ, തൻസിൽ,യാസിൻ, അർജുൻ,അലൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി. APL youth congress march നന്ദുവിന്‍റെ ദുരൂഹമരണത്തിന്‍റെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഹൗസ് ബോട്ടുകൾ മാറ്റണം ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കായി മത്സര ട്രാക്ക് ആഴംകൂട്ടി ക്ലിയർ ചെയ്യാനും ട്രാക്കിൽ കുറ്റി അടിക്കാനും പുന്നമട സ്റ്റാർട്ടിങ് പോയന്റ് മുതൽ ഫിനിഷിങ് പോയൻറ് വരെയുള്ള എല്ലാ ഹൗസ് ബോട്ടുകളും വെള്ളിയാഴ്ച രാവിലെ മുതൽ സെപ്റ്റംബർ നാലിന് വൈകുന്നേരം ഏഴുവരെ മാറ്റി പാർക്ക് ചെയ്യണമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story