Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:47 PM GMT Updated On
date_range 18 Aug 2022 6:47 PM GMTനഗരവീഥികൾ നിറഞ്ഞ് അമ്പാടിക്കണ്ണന്മാർ; ശോഭായാത്രകൾ വർണാഭമായി
text_fieldsbookmark_border
ആലപ്പുഴ: നഗരവീഥികൾ ഉണ്ണിക്കണ്ണന്മാർ കുറുമ്പും കുസൃതിയും കാട്ടി നിറഞ്ഞതോടെ ശോഭായാത്രകൾ വർണാഭമായി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലങ്ങളുടെ നേതൃത്വത്തിലാണ് മിക്കയിടത്തും പരിപാടികൾ നടത്തിയത്. നഗരത്തിൽ പ്രധാന ഇടങ്ങളിലെല്ലാം ശോഭായാത്രങ്ങൾ നടന്നു. ശോഭായാത്രയുടെ ഭാഗമായി വിവിധ ഇടങ്ങളിലായി ഉറിയടി ഉൾപ്പെടെയുള്ള ആഘോഷങ്ങളും നടത്തി. വിവിധ സ്ഥലങ്ങളിലായി നടന്ന ചെറുശോഭായാത്രകൾ നഗരത്തിന് തെക്ക് ആനവാതിലിന് സമീപവും വടക്ക് ആശ്രമം ജങ്ഷനിലും സംഗമിച്ച് മഹാശോഭായാത്രകളായി തോണ്ടൻകുളങ്ങര മഹാദേവക്ഷേത്രത്തിലെത്തിയതോടെ ആഘോഷങ്ങൾക്ക് സമാപനമായി. ആനവാതിലിന് സമീപം പ്രഫ. ആർ. രാമരാജവർമ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ഉത്സവത്തോടനുബന്ധിച്ച് പ്രത്യേകചടങ്ങുകൾ നടന്നു. കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും കുര്യാറ്റുപുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഉച്ചക്ക് കളാഭിഷേകത്തിനും തുടർന്ന് നടന്ന അഷ്ടമിരോഹിണി സദ്യക്കും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് നടന്ന ഉറിയടി ഘോഷയാത്ര, ശ്രീകൃഷ്ണ അവതാര ചാർത്ത് ദർശനസമയം ക്ഷേത്രത്തിലെത്തി. ശ്രീകൃഷ്ണ അവതാരച്ചാർത്ത് ദർശനത്തിലും ഭക്തർ പങ്കാളികളായി. കൈതവന കുന്തികുളങ്ങര ഗണപതി ക്ഷേത്രത്തിൽനിന്ന് ശോഭായാത്രയും ക്ഷേത്രത്തിലേക്ക് നടന്നു. വൈകീട്ട് ദീപാരാധനക്കുശേഷം നൃത്താവിഷ്കാരത്തോടെ ഉറിയടി അരങ്ങേറി. രാത്രി 10ന് വിശേഷാൽ അവതാരപൂജ, നവകം, ശ്രീഭൂതബലി, വിളക്കാചാരം എന്നിവയുമുണ്ടായിരുന്നു. മുഹമ്മ കായിപ്പുറം അനന്തശയനേശ്വരം ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വിശേഷാൽ പൂജകൾ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഉറിയടി നടത്തി. മുഹമ്മ ആര്യക്കര ശ്രീഭഗവതി ക്ഷേത്രത്തിലും അമ്പാടിക്കണ്ണന്മാർ അണിനിരന്ന ശോഭായാത്ര നടത്തി. APL shobhayathra ബാലഗോകുലം നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ കൃഷ്ണവേഷം കെട്ടിയ കുട്ടി APL ASHTAMI മുഹമ്മ ആര്യക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ അഷ്ടമി രോഹിണിയോടനുബന്ധിച്ച് നടന്ന ശോഭായാത്ര
Next Story